city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി പി ആർ കുറയുന്നില്ല; കാഞ്ഞങ്ങാട് മുന്‍സിപല്‍ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; പൊതു - വിശേഷ പരിപാടികൾക്ക് അനുമതി നിർബന്ധം; വ്യാപാര സ്ഥാപനങ്ങൾ ആറ് മണി വരെ മാത്രം; തട്ടുകടകൾ നിരോധിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.06.2021) മുന്‍സിപല്‍ പരിധിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തി. കാറ്റഗറി ബി യിൽ ഉൾപെട്ടതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന് കാരണമായി. നഗരസഭ പ്രദേശത്തെ പൊതുപരിപാടികൾ, വിവാഹങ്ങൾ, പിറന്നാൾ ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ വിശേഷ പരിപാടികൾ നടത്തുമ്പോൾ നഗരസഭ, പൊലീസിൽ എന്നിവരുടെ അനുമതിപത്രം നിർബന്ധമാണ്.

ഷോപിംഗ് കോംപ്ലക്സുകൾ, ആരാധാനാലയങ്ങൾ, ഹോടെലുകൾ, ഗ്രൗൻഡുകൾ, മാർകെറ്റ്, ബീചുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. മീൻ, മാംസ കച്ചവടം രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ മാത്രം അനുവദിക്കും.

ടി പി ആർ കുറയുന്നില്ല; കാഞ്ഞങ്ങാട് മുന്‍സിപല്‍ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; പൊതു - വിശേഷ പരിപാടികൾക്ക് അനുമതി നിർബന്ധം; വ്യാപാര സ്ഥാപനങ്ങൾ ആറ് മണി വരെ മാത്രം; തട്ടുകടകൾ നിരോധിച്ചു

തട്ട് കടകൾ പൂർണമായും നിരോധിച്ചു. ഹോടെലുകളും റെസ്റ്റോറന്റുകളും വൈകുന്നേരം ഏഴ് മണി വരെ പ്രവർത്തിക്കാം. കടകളിലും ആരാധാനാലയങ്ങളിലും വീടുകളിലും എസി ഉപയോഗം കുറയ്ക്കണം. ഓഡിറ്റോറിയം, മറ്റ് ഹാളുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ 20 പേർ മാത്രമെ പങ്കെടുക്കാൻ പാടുള്ളൂ. വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സർകാർ പ്രോടോകോൾ അനുസരിച്ച് വാക്സിൻ സ്വീകരിക്കാൻ നിർദേശം നൽകും.

നിലവിൽ രോഗലക്ഷണമുള്ളവരും സമ്പർക്കം പുലർത്തിയവരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലായെന്ന് ഉറപ്പ് വരുത്തണം. വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവർ ക്വാറന്റൈൻ കഴിഞ്ഞതിനു ശേഷം കോവിഡ് ടെസ്റ്റ് ചെയ്ത് രോഗമില്ലെന്ന് ഉറപ്പ് വരുത്തണം. 60 വയസിന് മുകളിലുള്ളവരും കുട്ടികളും പരിപാടികളിലും ആൾക്കൂട്ടങ്ങളിലും പങ്കെടുക്കാൻ പാടില്ല.

ഓപെൺ ജിമുകൾ, ജിംനേഷ്യങ്ങൾ എന്നിവ പൂർണമായും അടച്ചിടും. അനധികൃത വഴിയോര കച്ചവടവും നിരോധിച്ചു. ആരോഗ്യം, പൊലീസ് വകുപ്പുകളുമായി യോജിച്ച് തീവ്രവ്യാപനം നിയന്ത്രിക്കാൻ സംയുക്ത പരിശോധ നടത്തും. സെക്ട്രൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം കർശനമാക്കും.

നഗരസഭ കോർ കമിറ്റി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. നഗരസഭ ചെയർപേഴ്സൺ കെ വി സുജാതയുടെ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുല്ല ബിൽ ടെക്, സ്ഥിരം സമിതി ചെയർമാൻമാർ, ഹൊസ്ദുർഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ മണി, ജില്ലാ ആശുപത്രി ഡെപ്യൂടി സൂപ്രണ്ട് ചന്ദ്ര മോഹൻ, എം എൽ എ പ്രതിനിധി സി കെ ബാബുരാജ്, മുൻ ചെയർമാൻ വിവി രമേശൻ, സെക്ട്രൽ മജിസ്ട്രേറ്റുമാർ, ഹൊസ്ദുർഗ് ,കാഞ്ഞങ്ങാട് വിലേജ് ഓഫീസർമാർ, കൗൺസിലർമാരായ സികെ അശ്റഫ്, എം ബൽരാജ്, നഗരസഭ സെക്രടറി എംകെ ഗിരിഷ്, സി ഡി എസ് ചെയർപേഴ്സൺമാർ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Kanhangad-Municipality, Kanhangad, COVID-19, Corona, Test, Report, TPR does not decrease; More restrictions within Kanhangad municipality.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia