city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി പി ആർ 14 ന് മുകളിൽ; കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; അവശ്യവസ്‌തുക്കളുടെ കടകൾക്ക് മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.07.2021) ടി പി ആർ 14 ന് മുകളിൽ എത്തിയതോടെ കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ ഉൾപെട്ടതിനാലും കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായ രീതിയിൽ വർധിക്കുന്ന സാഹചര്യത്തിലും നഗരസഭ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്താൻ കോവിഡ് പ്രതിരോധ കോർ കമിറ്റി യോഗം തീരുമാനിച്ചു.

ടി പി ആർ 14 ന് മുകളിൽ; കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; അവശ്യവസ്‌തുക്കളുടെ കടകൾക്ക് മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി

നഗരസഭയിലെ അവശ്യവസ്തുക്കൾ മാത്രം വിൽക്കുന്ന കടകൾ വൈകുന്നേരം എഴ് മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. തുണിക്കടകൾ, ബാർബർ ഷോപ്, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വർക്ഷോപുകൾ, ബുക് സ്റ്റാളുകൾ, ജ്വലറി കടകൾ, ചെരുപ്പ് കടകൾ എന്നിവയ്ക്ക് വെള്ളിയാഴ്ചകളിൽ മാത്രം തുറക്കാം.

സൂപെർ മാർകെറ്റുകൾ, പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ 25 ശതമാനം ജീവനക്കാരെ വെച്ച് അനുവദനീയമായ ദിവസങ്ങളിൽ തുറന്ന് പ്രവർത്താൻ അനുമതി നൽകും. ഹോടെലുകളിലും റെസ്റ്റോറൻ്റുകളിലും പാഴ്സലും ഹോം ഡെലിവറിയും മാത്രം അനുവദിക്കും. തട്ട് കടകൾ പൂർണമായും നിരോധിക്കും. ലോടെറി വിൽപന മാത്രം നടത്തുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.

നഗരസഭ ചെയർപേഴ്സൺ കെ വി സുജാതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി ചെയർമാൻമാർ, ഹോസ്ദുർഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിജേഷ്, ജില്ലാ ആശുപത്രി ഡെപ്യൂടി സൂപ്രണ്ട് ചന്ദ്ര മോഹൻ, എം എൽ എ പ്രതിനിധി സി കെ ബാബുരാജ്, മുൻ ചെയർമാൻ വി വി രമേശൻ, സെക്ട്രൽ മജിസ്‌ട്രേറ്റുമാർ, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് വിലേജ് ഓഫീസർമാർ, കൗൺസിലർ കെ കെ ജാഫർ, സി ഡി എസ് ചെയർപേഴ്സൺമാർ സംബന്ധിച്ചു.

Keywords: Kerala, Kasaragod, Top-Headlines, News, Kanhangad, COVID-19, Lockdown, Shop, TPR  Above 14; Kanhangad more restrictions. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia