Attacked | കൊലക്കേസ് പ്രതിയുടെ ആക്രമണം; തൃശ്ശൂരില്‍ പൊലീസ് ഉദ്യോഗസ്ഥന് മുഖത്ത് വെട്ടേറ്റു
Sep 13, 2023, 08:35 IST
തൃശ്ശൂര്‍: (www.kasargodvartha.com) കൊലക്കേസ് പ്രതിയുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ വലപ്പാട് തൃത്തല്ലൂര്‍ കടവത്ത് സുനില്‍ കുമാറിനാണ് (38) വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുര്‍ക്കഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച (12.09.2023) വൈകിട്ട് ആയിരുന്നു സംഭവം.
പൊലീസ് പറയുന്നത്: മദ്യലഹരിയില്‍ വെട്ടുകത്തി വീശി അക്രമാസക്തനായി നിന്ന ഗുണ്ടയെ കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാരന് വെട്ടേറ്റത്. കൊലക്കേസ് പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചത്.
വൈകിട്ട് ഏഴേമുക്കാലോടെ ചൊവ്വൂരില്‍വെച്ചായിരുന്നു സംഭവം. മേഖലയില്‍ സംഘര്‍ഷം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു ചേര്‍പ്പ് പൊലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തര്‍ക്കമുണ്ടായിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് പ്രതി വാളുകൊണ്ട് സുനിലിന്റെ മുഖത്ത് വെട്ടിയത്.
വെട്ടിയ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടികെ ഷൈജു ഉള്‍പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പരുക്കേറ്റ സി പി ഒ സുനില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.