city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കാസര്‍കോട് സ്വദേശിനിയെയും മകനെയും കെട്ടിയിട്ട് സിനിമാ സ്റ്റൈലിൽ മോഷണം നടത്തിയെന്ന കേസിൽ അന്വേഷണം ഊർജിതം; പ്രതികളെ കണ്ടെത്താൻ 3 പൊലീസ് സംഘങ്ങൾ; വീട്ടുകാരെ അറിയുന്നവരാണ് പിന്നിലെന്ന് സൂചന

മംഗ്ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ പടുവന്നൂര്‍ വിലേജില്‍ കാസര്‍കോട് സ്വദേശിനിയെയും മകനെയും കെട്ടിയിട്ട് സിനിമാ സ്റ്റൈലിൽ കവർച്ച നടത്തിയ സംഭവത്തിൽ ഊർജിത അന്വേഷണവുമായി പൊലീസ്. പ്രതികളെ കണ്ടെത്താൻ ദക്ഷിണ കന്നഡ എസ് പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളാണ് രൂപവത്‌കരിച്ചിട്ടുള്ളത്. 15 പവൻ സ്വർണവും 40,000 രൂപയുമാണ് നഷ്ടപ്പെട്ടത്.

Investigation | കാസര്‍കോട് സ്വദേശിനിയെയും മകനെയും കെട്ടിയിട്ട് സിനിമാ സ്റ്റൈലിൽ മോഷണം നടത്തിയെന്ന കേസിൽ അന്വേഷണം ഊർജിതം; പ്രതികളെ കണ്ടെത്താൻ 3 പൊലീസ് സംഘങ്ങൾ; വീട്ടുകാരെ അറിയുന്നവരാണ് പിന്നിലെന്ന് സൂചന

ബഡഗന്നൂർ ഗ്രാമപഞ്ചായത് മുൻ അംഗം ഗുരുപ്രസാദ് റായി കുടക് പാടിയുടെ ഫാം ഹൗസിലാണ് മോഷണം നടന്നത്. ഗുരുപ്രസാദ് റായും മാതാവും കാസർകോട് നാരംപാടിയില്‍ താമസക്കാരിയുമായ കസ്തൂരി റായും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. സെപ്തംബർ ഏഴിന് പുലർചെ രണ്ട് മണിയോടെ എട്ടംഗസംഘം വീടിന്റെ മുൻവാതിലിലൂടെ ബലമായി അകത്തുകയറി ഗുരുപ്രസാദിനെയും അമ്മയെയും കെട്ടിയിട്ട് കത്തി ചൂണ്ടി കവർച്ച നടത്തുകയായിരുന്നുവെന്നാണ് പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരങ്ങളുമാണ് നഷ്ടപ്പെട്ടത്.

പൊലീസിന്റെ മൂന്ന് സംഘങ്ങളിൽ ഒരു സംഘത്തിന്റെ അന്വേഷണം കേരളം കേന്ദ്രീകരിച്ചാണ്. ഗുരുപ്രസാദിന്റെ വീട്ടിൽ ദിവസ വേതനക്കാരനായി ജോലി ചെയ്തിരുന്ന കാസർകോട് സ്വദേശിയായ ഒരാൾ നാട്ടിലേക്ക് തിരികെ പോയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീടിന്റെ പരിസരം നന്നായി അറിയുന്നവരാണ് കവർച്ചയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന നിഗമനത്തിൽ പ്രദേശവാസികളും പൊലീസ് നിരീക്ഷണത്തിലാണ്.

കൊള്ളസംഘം പോകും മുമ്പ് ഗുരുപ്രസാദിന്റെ കെട്ടിയ കൈകൾ അഴിച്ചുമാറ്റി ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ വെള്ളത്തിലിട്ട് കേടുവരുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. ഏകദേശം ഒന്നര മണിക്കൂറോളം മോഷ്ടാക്കൾ വീട്ടിൽ ഉണ്ടായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്താണ് വീട്. കവർച്ചക്കാർ തുളുവും കന്നഡയും സംസാരിക്കുന്നവരാണെന്ന് വീട്ടുകാർ പറയുന്നു. 

അവിവാഹിതനായ ഗുരുപ്രസാദ് പടുവന്നൂരിലെ വീട്ടില്‍ തനിച്ചാണ് താമസം. അയൽപക്കത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കസ്തൂരി റായി ബുധനാഴ്ചയാണ് കാസർകോട് നിന്ന് ഇവിടെ എത്തിയത്. വ്യക്തിപരമായി തനിക്ക് ആരുമായും ശത്രുതയില്ലെന്ന് ഗുരുപ്രസാദ് പറയുന്നു. ഫോറൻസിക്, വിരലടയാള സംഘം, ഡോഗ് ടീം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. അതിനിടെ, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് അശോക് കുമാർ എംഎൽഎ ആവശ്യപ്പെട്ടു.
 
Investigation | കാസര്‍കോട് സ്വദേശിനിയെയും മകനെയും കെട്ടിയിട്ട് സിനിമാ സ്റ്റൈലിൽ മോഷണം നടത്തിയെന്ന കേസിൽ അന്വേഷണം ഊർജിതം; പ്രതികളെ കണ്ടെത്താൻ 3 പൊലീസ് സംഘങ്ങൾ; വീട്ടുകാരെ അറിയുന്നവരാണ് പിന്നിലെന്ന് സൂചന

Keywords: Puttur, Robbery, Case, Investigation, Police, Karnataka, Kerala, Kasaragod, Dakshina Kannada, Three teams formed to trace culprits in Puttur robbery case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia