city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police FIR | സാധനം വാങ്ങാൻ എത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബേകറിയിൽ അതിക്രമം കാട്ടിയതായി പരാതി; കൗമാരക്കാരൻ അടക്കം 3 പേർ അറസ്റ്റിൽ

കാസർകോട്: (KasargodVartha) സാധനം വാങ്ങാൻ എത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബേകറിയിൽ അതിക്രമം കാട്ടിയെന്ന കേസിൽ മൂന്ന് പേർ പിടിയിൽ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊയ്‌ദീൻ തംസീർ (26), മുഹമ്മദ് അജ്മൽ സിനാൻ (19) എന്നിവരും മറ്റൊരു കൗമാരക്കാരനുമാണ് അറസ്റ്റിലായത്.

Police FIR | സാധനം വാങ്ങാൻ എത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബേകറിയിൽ അതിക്രമം കാട്ടിയതായി പരാതി; കൗമാരക്കാരൻ അടക്കം 3 പേർ അറസ്റ്റിൽ

ഇക്കഴിഞ്ഞ നവംബർ 11ന് ഉച്ചയ്ക്ക് 3.45 മണിയോടെ അണങ്കൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീയോട് മോശമായി പെരുമാറിയെന്ന് കാട്ടി നാലംഗ സംഘം കടയിൽ അതിക്രമിച്ച് കയറി കടയുടമകളിലൊരാളെ കൈകൊണ്ടും ഇരുമ്പ് കസേര കൊണ്ടും അടിച്ചും മറ്റൊരാളെ കൈകൊണ്ടും അടിച്ച് പരുക്കേൽപിച്ചെന്നാണ് കേസ്. കൂടാതെ ഒന്നാം പ്രതി കസേര കൊണ്ട് അലമാരയും ഗ്ലാസ് ഭരണികളും അടിച്ചു തകർക്കുകയും മറ്റ് മൂന്ന് പേർ ഗ്ലാസ് ഭരണികളും ബേകറി സാധനങ്ങളും തള്ളി താഴെയിട്ട് നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ബേകറി ഉടമകളായ ഹസൈനാർ (54), ഹാരിസ് (45) എന്നിവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതേസമയം, കടയിൽ സാധനം വാങ്ങിക്കാൻ എത്തിയ പെൺകുട്ടിയോട് കട ഉടമകളിലൊരാൾ ലൈംഗിക ചുവയോടുകൂടിയുള്ള ചില ചോദ്യങ്ങൾ ചോദിക്കുകയും മാനഹാനി സംഭവിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് ആരോപണം. ഇത് ചോദ്യം ചെയ്താണ് യുവാക്കൾ ബേകറിയിൽ എത്തിയതെന്ന് യുവാക്കളുമായി ബന്ധപ്പെട്ടവർ പറയുന്നു.

ബേകറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 451, 341, 323, 324, 427, 34 വകുപ്പുകൾ പ്രകാരം കേസെടുത്താണ് കാസർകോട് ടൗൺ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാവാനുണ്ട്.

Keywords: News, Kerala, Kasaragod, Crime, Anangoor, Malayalam News, Police, FIR, Case, Hospital, Complaint, Three Held For Attack On Bakery.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia