വിദ്യാർഥിയെ ഓടോറിക്ഷയിൽ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന സംഭവത്തിൽ 3 പേർ റിമാൻഡിൽ
Jan 5, 2022, 19:21 IST
മേൽപറമ്പ്: (www.kasargodvartha.com 05.01.2022) വിദ്യാർഥിയെ ഓടോറിക്ഷയിൽ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന സംഭവത്തിൽ അറസ്റ്റിലായ മൂന്നംഗ സംഘത്തെ കോടതി റിമാൻഡ് ചെയ്തു. ഉദുമ പഞ്ചായത്ത് പരിധിയിലെ ക്വാർടേർസിൽ താമസിക്കുന്ന മീൻ വിൽപനക്കാരനായ കൊല്ലം ജില്ലയിലെ പ്രേംകുമാർ (35), മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വാർടേർസിൽ താമസിക്കുന്ന തൃശൂർ ജില്ലയിലെ ശരത് (27), 10 വർഷക്കാലമായി ഉദുമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന കൊല്ലം ജില്ലയിലെ മനോജ് കുമാർ (38) എന്നിവരെയാണ് എസ് ഐ വി കെ വിജയനും സംഘവും അറസ്റ്റ് ചെയ്തത്.
റോഡരികിലൂടെ നടന്നു പോവുകയായിരുന്ന 13 കാരനെ ഓടോറിക്ഷയിലെത്തിയ സംഘം പിടിച്ചു വലിച്ച് തട്ടികൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടി കുതറിയോടി രക്ഷിതാക്കളോട് വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ബേക്കലിൽ നിന്ന് പൊലീസ് ഓടോറിക്ഷ പിടികൂടി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്.

Keywords: News, Top-Headlines, Kasaragod, Melparamba, Arrest, Accuse, Student, Kidnap case, Auto-rickshaw, Case, Police, Remand, District, Uduma, Panchayath, Court, Three arrested for trying to abduct student in autorickshaw.
< !- START disable copy paste -->