Arrested | വീട്ടുജോലിക്കാരിയുടെ മാല കവര്‍ന്നുവെന്ന പരാതിയില്‍ ദമ്പതികളും സുഹൃത്തും അറസ്റ്റില്‍
Dec 13, 2023, 08:58 IST
കോട്ടയം: (KasaragodVartha) വീട്ടുജോലിക്കാരിയുടെ മാല കവര്‍ന്നുവെന്ന പരാതിയില്‍ ദമ്പതികളും സുഹൃത്തും അറസ്റ്റില്‍. എറണാകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35), സുഹൃത്ത് അര്‍ജുന്‍ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. വീട്ടമ്മയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോട്ടയം അയ്മനം സ്വദേശിനിയായ യുവതിയുടെ രണ്ടുപവന്റെ മാലയാണ് മോഷ്ടിച്ചത്. ഒക്ടോബര്‍ 16-നായിരുന്നു സംഭവം. യുവതി ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തുവരികയായിരുന്നു. ഈ വകയില്‍ കൂലി കുടിശ്ശികയുണ്ടായിരുന്നു. ശമ്പളം ചോദിച്ചപ്പോള്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ വീട്ടിലിരിക്കുന്ന ടിവി നല്‍കാമെന്നും, കുടിശ്ശികയായ കൂലി കുറച്ചശേഷം ടിവിയുടെ വിലയായി 8,000 രൂപ ആഷിക് ആന്റണിക്ക് തിരികെ കൊടുത്താല്‍ മതിയെന്നും ദമ്പതികള്‍ അറിയിച്ചു.
ഇതനുസരിച്ച് തൊട്ടടുത്തദിവസം ടിവി ഫിറ്റ് ചെയ്യുന്നതിനായി ആഷിക്കും ഭാര്യയും സുഹൃത്തായ അര്‍ജുനും യുവതിയുടെ കോട്ടയത്തെ വീട്ടിലെത്തി. ടിവി ഫിറ്റ് ചെയ്യുന്നതിനിടെ വീട്ടമ്മയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചെന്നാണ് ആരോപണം.
പരാതി നല്‍കിയതോടെ ഒളിവില്‍ കഴിഞ്ഞുവന്ന ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയില്‍ നിന്നാണ് പിടികൂടിയത്. അര്‍ജുനെ എറണാകുളത്തുനിന്നുപിടിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെആര്‍ പ്രശാന്ത് കുമാര്‍, എസ് ഐ മാരായ അജ്മല്‍ ഹുസൈന്‍, ജയകുമാര്‍, സജികുമാര്‍, സിപിഒമാരായ കെഎന്‍ രാജേഷ്, ഷൈന്‍ തമ്പി, സലിമോന്‍, അരുണ്‍ കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords: Three Arrested for Robbery, Kottayam, News, Arrested, Accused, Chain Robbery, Complaint, Probe, Police, Kerala News.