Missing Boy | തിരുവനന്തപുരത്തുനിന്ന് കാണാതായ 12 കാരനെ നാഗര്‍കോവില്‍ കണ്ടെത്തി
Mar 13, 2024, 08:11 IST
തിരുവനന്തപുരം: (KasargodVartha) കിള്ളിപ്പാലത്തുനിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തി. നാഗര്‍കോവില്‍ ഔട്‌പോസ്റ്റിന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 12 കാരന്‍ മാതാപിതാക്കളെ അറിയിക്കാതെ നാഗര്‍കോവിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച (12.03.2024) രാത്രിയോടെ ബന്ധുക്കളെത്തി കുട്ടിയെ തിരികെ കൊണ്ടുവന്നു.
ഉച്ചയോടെ കിള്ളിപ്പാലത്തുവെച്ചാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ ഒന്നരയോടെയായിരുന്നു കാണാതായതെന്നായിരുന്നു പരാതി. തുടര്‍ന്ന് അന്വേഷണത്തില്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ തമിഴ്‌നാട് ഭാഗത്തേക്ക് പോകുന്ന ബസുകളുടെ ഭാഗത്ത് 12 കാരന്‍ വന്നതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ നാഗര്‍കോവില്‍ പൊലീസ് കണ്ടെത്തിയത്.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Thiruvananthapuram News, Missing, Boy, Found, Nagarcoil News, Regional News, Police, Parents, Mother, House, Thiruvananthapuram: Missing boy found in Nagarcoil.