Found Dead | തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോടെലില്‍ വയോധിക ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: (www.kasargodvartha.com) നഗരത്തിലെ പഞ്ചനക്ഷത്ര ഹോടെലില്‍ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളായ സുഗതന് (71), ഭാര്യ സുനില (70) എന്നിവരാണ് മരിച്ചത്. ഇതേ ഹോടെലില്വെച്ചാണ് ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയത്. രണ്ടു ദിവസം മുന്‍പ് മകള്‍ തന്നെയാണ് ഇരുവര്‍ക്കും ഈ ഹോടെലില്‍ മുറിയെടുത്ത് നല്‍കിയതെന്നാണ് വിവരം.
പൊലീസ് പറയുന്നത്: വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണം പറഞ്ഞു കഴിഞ്ഞ 26ന് മകള്‍ക്കൊപ്പം എത്തിയാണ് ഇവര്‍ മുറിയെടുത്തത്. ബുധനാഴ്ച (06.09.2023) രാവിലെ വരെ മുറിയിലേക്ക് ഭക്ഷണം വരുത്തി കഴിച്ചിരുന്നു. ഉച്ചതിരിഞ്ഞു ഹോടെല്‍ ജീവനക്കാര്‍ വൃത്തിയാക്കാനെത്തിയപ്പോള്‍ മുറി തുറക്കാത്തതു സംശയത്തിനിടയാക്കി. വാതില്‍ തുറന്നപ്പോഴാണ്, വസ്ത്രങ്ങള്‍ ഇടുന്ന സ്റ്റാന്‍ഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ദമ്പതികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായാണു സൂചന. ജനുവരിയില്‍ ഇവരുടെ ഏകമകള്‍ ഉത്തരയുടെ വിവാഹച്ചടങ്ങ് നടന്നതും ഇതേ ഹോടെലിലായിരുന്നു. മലയിന്‍കീഴ് കരിപ്പുര്‍ നക്ഷത്ര ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ഇവര്‍ ജനുവരിയിലാണ് ആ വീടു വിറ്റത്. വലിയ നഷ്ടം സഹിച്ചായിരുന്നു വല്പന. തുടര്‍ന്നു കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്കു താമസിച്ചശേഷം പടിഞ്ഞാറേക്കോട്ടയില്‍ വീട് വാങ്ങി.
സുഗതന് ഏറെക്കാലം മസ്ഖതിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കിയശേഷം ചെന്നൈയില്‍ സ്പെയര്‍ പാര്‍ട്സ് വ്യാപാരം നടത്തിയിരുന്നു. വലിയ ആസ്തിയുണ്ടായിരുന്ന സുഗതന് അടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകള്‍ ഉത്തര ഒരു കംപനിയില്‍ ജീവനക്കാരിയാണ്. ഗിരീഷാണ് ഭര്‍ത്താവ്.
Keywords: News, Kerala, Kerala-News, Top-Headlines, Obituary, Thiruvananthapuram News, Malayinkeezh News, Elderly Couple, Found Dead, Hanged, Five Star Hotel, Thiruvananthapuram: Elderly Couple Found Hanged at Five Star Hotel.