വീട്ടുകാർ ഉറങ്ങി കിടക്കുമ്പോൾ കിടപ്പ് മുറിയിൽ നിന്നും 30 പവൻ സ്വർണം കവർന്നതായി പരാതി
Aug 9, 2021, 20:06 IST
ചെർക്കള: (www.kasargodvartha.com 09.08.2021) വീട്ടുകാർ ഉറങ്ങി കിടക്കുമ്പോൾ കിടപ്പ് മുറിയിൽ നിന്നും 30 പവൻ സ്വർണം കവർന്നതായി പരാതി. ചെർക്കള ബേർക്കയിലെ യൂസഫ് മുഹമ്മദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ ഫരീദയാണ് പരാതി നൽകിയിരിക്കുന്നത്. കിടപ്പ് മുറിയിൽ മേശയ്ക്ക് മുകളിൽ വെച്ചിരുന്ന ബാഗിൽ നിന്നാണ് സ്വർണം മോഷണം പോയതെന്നാണ് പരാതി.
വീടിൻ്റെ അടുക്കള വഴിയാകാം മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. വിദ്യാനഗർ സി ഐ, വി വി മനോജിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും പൊലീസ് നായയും എത്തി തെളിവുകൾ ശേഖരിച്ചു.
അടുത്ത കാലത്ത് ജയിലിൽ നിന്നും പുറത്തിറങ്ങിയ ചില മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Keywords: Kerala, Kasaragod, News, Cherkala, Gold, House-robbery, Top-Headlines, Investigation, Police, Thirty sovereigns of gold stolen from bedroom.