city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവരും മനുഷ്യരാണ്; വയനാട്ടിൽ മാവോയിസ്റ്റ് പ്രവർത്തകനെ വെടിവെച്ചുകൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം: ചെന്നിത്തല

കാസർകോട്: (www.kasargodvartha.com 04.11.2020) വയനാട്ടിൽ മാവോയിസ്റ്റ് പ്രവർത്തകനെ വെടിവെച്ചുകൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു. കാസർകോട് ഡി സി സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വയനാട്ടിലെ വെടിവെപ്പിൽ ദുരൂഹതയുണ്ട്. മാധ്യമ പ്രവർത്തകരെ പോലും സംഭവസ്ഥലത്തേക്ക് കടത്തിവിട്ടില്ല. ഇക്കാര്യത്തിൽ സത്യാവസ്ഥ പുറത്തുവരണം. എട്ട് മനുഷ്യരെയാണ് പിണറായി സർക്കാർ വെടിവെച്ചു കൊന്നത്. അവരും മനുഷ്യരാണ്. മാവോയിസ്റ്റായാൽ വെടിവെച്ചു കൊല്ലണമെന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

സി പി എമ്മിൻ്റ ജീർണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിൻ്റെ വീട്ടിലെ റെയ്‌ഡെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കള്ളപ്പണവും കള്ളക്കടത്തും മയക്കുമരുന്ന് കേസിലുമടക്കം എല്ലാ സംഭവത്തിലും പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ്. ആദർശം പ്രസംഗിച്ചു അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് സി പി എം. അന്തസ്സുണ്ടെങ്കിൽ കോടിയേരി രാജിവയ്ക്കണം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുത് ബിനീഷ് കേസിൽ മുഖ്യമന്ത്രിക്ക് മൗനമാണ്. എല്ലാം മുഖ്യമന്ത്രിക്കും പാർട്ടിക്കും അറിയാമായിരുന്നു എന്നതിൻ്റെ തെളിവാണിത്.

അവരും മനുഷ്യരാണ്; വയനാട്ടിൽ മാവോയിസ്റ്റ് പ്രവർത്തകനെ വെടിവെച്ചുകൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം: ചെന്നിത്തല



ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ എം സി ഖമറുദ്ദീനെ ആരും സംരക്ഷിക്കുന്നില്ല. ഇക്കാര്യത്തിൽ നടപടി മുസ്ലീം ലീഗ് തീരുമാനിക്കും പൊതുപ്രവർത്തകൻ എന്ന നിലയിൽ ഖമറുദ്ദീൻ ജാഗ്രത കാണിക്കണമായിരുന്നു. ഈ സംഭവത്തിൽ ലീഗ് അന്വേഷിക്കുന്നുണ്ട്. ബിജു രമേശിൽ നിന്ന് ഒരു പണവും വാങ്ങിയിട്ടില്ലെന്നും നാല്‌ വർഷം മുമ്പേ ഇത് പറഞ്ഞതാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു.

ഡിജിപി യെ ഉപയോഗിച്ച് യു ഡി എഫുകാർക്ക് എതിരെ കേസെടുക്കുകയാണ് സി പി എമ്മും സർക്കാരും ചെയ്യുന്നത്. കെ ഫോൺ പദ്ധതിക്ക് യു ഡി എഫ് എതിരല്ല. ഇക്കാര്യത്തിൽ നടന്ന ഇടപാടിൽ ദുരൂഹതയുണ്ട്. വലിയ തോതിൽ അഴിമതി നടന്നിട്ടുണ്ട്. പദ്ധതിക്ക് ആരും എതിരല്ല. പദ്ധതിയുടെ പേരിൽ നടക്കുന്ന അഴിമതിക്കാണ് എതിര് ഇത് കണ്ടെത്തണം.



അംബാനിക്കും അദാനിക്കുമൊപ്പമാണ് ഇപ്പോൾ പിണറായിയെന്നും ചെന്നിത്തല പരിഹസിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നിലും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, DCC, DCC-office, UDF, Press meet, Ramesh-Chennithala, Meet, Top-Headlines, Pinarayi-Vijayan, They are also human; Judicial inquiry should be held into the shooting death of a Maoist activist in Wayanad: Chennithala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia