city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെക്കിൽ കോവിഡ് ആശുപത്രി വേഗത്തിൽ തുടങ്ങാൻ നടപടിയെടുക്കും: ഡി എം ഒ

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.10.2020) തെക്കിലിൽ ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച് നൽകിയ കോവിഡ് ആശുപത്രിയിൽ ആവശ്യമായ ഉപകരണങ്ങൾ സംവിധാനിക്കാനും ജീവനക്കാരെ നിയമിക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാൻ നടപടിയെയെടുത്ത് വരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ് അറിയിച്ചു.

തെക്കിൽ കോവിഡ് ആശുപത്രി സംവിധാനങ്ങൾ ത്വരിതഗതിയിൽ ഏർപ്പെടുത്തി എത്രയും വേഗത്തിൽ ആശുപത്രി പ്രവർത്തിപ്പിക്കാനും ഇപ്പോൾ കോവിഡ് ആശുപത്രിയാക്കി മാറ്റിയ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയ ജനകീയ കർമ്മസമിതിയുമായി സംസാരിക്കവെയാണ്  ഡി എം ഒ യുടെ പ്രതികരണമുണ്ടായത്.  

തെക്കിൽ കോവിഡ് ആശുപത്രി വേഗത്തിൽ തുടങ്ങാൻ നടപടിയെടുക്കും: ഡി എം ഒ





ജില്ലാ ആശുപത്രി കോവിഡാക്കിയതിനെ തുടർന്ന് മലയോര മേഖലയിൽ നിന്നുൾപ്പടെ എത്തുന്ന സാധരണക്കാർ അനുഭവപ്പെടുന്ന പ്രയാസങ്ങൾ നിവേദക സംഘം ഡി എം ഒ യുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. സമിതി ചെയർമാൻ സി യുസഫ് ഹാജി, കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ടി മുഹമ്മദ്‌ അസ്‌ലം, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, കെ പി രാമചന്ദ്രൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്.

Keywords:   Kerala, News, Kasaragod, COVID-19, Corona, Treatment, Hospital, Kanhangad, Govt.Hospital, Health, Top-Headlines, COVID Hospital, TATA, DMO, Thekkil COVID Hospital to take action soon: DMO.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia