CCTV | മോഷണം പെരുകുന്നു, കടകളിൽ വേണം സിസിടിവി; 'കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ ഭൂരിഭാഗം വ്യാപാര സ്ഥാപങ്ങളിലും നിരീക്ഷണ കാമറകളില്ല'; ആശങ്കയറിയിച്ച് പൊലീസ്; നഗരത്തിൽ കുടുംബശ്രീയുടെ ചന്തയിൽ മോഷണം; ലോടറി സ്റ്റോളിൽ കവർചാ ശ്രമം
Mar 13, 2024, 19:44 IST
കാസർകോട്: (KasargodVartha) അപകടങ്ങൾ, മോഷണം, സാമൂഹിക വിരുദ്ധ ശല്യം തുടങ്ങിയവ കാസർകോട് നഗരത്തിന്റെ വിവിധ മേഖലകളിൽ പതിവാകുമ്പോഴും പല കടകളിലും സിസിടിവി ഇല്ലാത്തത് ആശങ്ക പടർത്തുന്നു. മോഷണങ്ങൾ കുറയ്ക്കുന്നതിനോ അല്ലെങ്കിൽ അന്വേഷണത്തിൽ തുമ്പാകുന്നതിനോ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ ഏറെ സഹായിക്കുന്നുണ്ട്. നഗരത്തിൽ ഉണ്ടാകുന്ന പല കവർച്ച, അപകട, സംഘർഷ സംഭവങ്ങളിൽ പൊലീസ് വ്യാപാര സ്ഥാപനങ്ങളിലെ കാമറകളെയാണ് ആശ്രയിക്കുന്നത്.
കാസർകോട് ട്രാഫിക് ജൻക്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെ ഭൂരിഭാഗം കടകളിലും സിസിടിവി ഇല്ലെന്ന് ടൗൺ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. പല നഗരങ്ങളിലും മുക്കിലും മൂലയിലും നിരീക്ഷണ കാമറകൾ ഉള്ളപ്പോഴാണ് കാസർകോട് നഗരത്തിലെ ഈ സ്ഥിതിയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അതുകൊണ്ടുതന്നെ നഗരത്തെ നിരീക്ഷണത്തിലാക്കാൻ കാമറകൾ സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാണ്.
അതിനിടെ നഗരത്തിൽ കുടുംബശ്രീയുടെ നഗരചന്തയിലുണ്ടായ മോഷണത്തിൽ 5000 രൂപ നഷ്ടപ്പെട്ടു. കെ പി ആർ റാവു റോഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ചാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. സംഭവത്തിൽ നഈമുന്നീസയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ലോടറി സ്റ്റോളിലും മോഷണ ശ്രമം ഉണ്ടായി. ലോടറി സ്റ്റോളിലിന്റെ പൂട്ട് പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. നഗരത്തിൽ മോഷണം വ്യാപിക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Police Booked, Malayalam News, Crime, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Thefts are on rise, shops need CCTV. < !- START disable copy paste -->