city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരഞ്ഞെടുപ്പിന് മുമ്പ് വാക്സിനെടുക്കാം; സുരക്ഷിതരാകാം; സൗകര്യങ്ങളുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.03.2021) 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവർക്കും 45 - 59 വയസ്സിന് മുകളില്‍ പ്രായമുള്ള രോഗികൾക്കും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോവിഷിൽഡ് വാക്സിൻ നൽകാൻ സൗകര്യമൊരുക്കി ബളാൽ ഗ്രാമപഞ്ചായത്ത് വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം. 1, 2, 3, 4,13,14, 15, 16 വാർഡുകളിലുള്ളവർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് മുൻപായി ഹാജരായി കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാവുന്നതാണ്.

പ്രത്യേക ബുകിംഗ് ആവശ്യമില്ല. ഉച്ചക്ക് രണ്ട് മണിക്ക് മുൻപായി എത്തണം. പ്രായമുള്ളവർ ഒരു സഹായിയെ കൂട്ടി വരുന്നത് നന്നായിരിക്കും. ആശുപത്രിയിൽ എത്തുന്നവർ ഹെൽപ് ഡസ്കിലെത്തി നിർദേശാനുസരണം പ്രവർത്തിക്കാം. 45-59 വയസിനിടക്ക് പ്രായമായ അസുഖ ബാധിതർ പ്രത്യേക മെഡിക്കൽ സെർടിഫികറ്റ് ഫോറം ഹെൽപ് ഡസ്കിൽ നിന്ന് വാങ്ങി ഡോക്ടറെ കൊണ്ട് ഒപ്പിടുവിച്ച് അവിടെത്തന്നെ തിരികെ നൽകണം.

തെരഞ്ഞെടുപ്പിന് മുമ്പ് വാക്സിനെടുക്കാം; സുരക്ഷിതരാകാം; സൗകര്യങ്ങളുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

45 - 59 വയസ്സിന് മുകളില്‍ പ്രായമുള്ളവരിൽ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾക്കോ അവയുടെ പ്രത്യാഘാതങ്ങൾക്കോ ചികിത്സ തേടുന്നവർ, ഹൃദയ സംബന്ധമായ രോഗമുള്ളവർ, കരൾ സംബന്ധമായ രോഗമുള്ളവർ, ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, കിഡ്നി സംബന്ധമായ രോഗമുള്ളവർ, നാഡീ- നെരമ്പ്, പക്ഷാഘാതം, അപസ്മാര രോഗമുള്ളവർ, കാൻസർ രോഗ ബാധിതർ, എച് ഐ വി ചികിത്സ തേടുന്നവർ, കീമോ തെറാപി, മറ്റു ഇമുണോസപ്രസീവ് ചികിത്സ എടുക്കുന്നവർ, ഡയാലിസിസ് ചെയ്യുന്നവർ, ആൻജിയോപ്ലാസ്റ്റി, മറ്റു ശസ്ത്രക്രിയകൾ ചെയ്തവർ എന്നിവർക്കാണ് കുത്തിവെയ്പ്പ്.

കുത്തിവയ്പിന് ശേഷം അരമണിക്കൂർ നിരീക്ഷണത്തിലിരിക്കണം. പനിക്കുള്ള ഗുളിക നിർദേശാനുസരണം കഴിക്കണം. ഈ കാര്യങ്ങളിൽ ആശ - ആരോഗ്യ പ്രവർത്തക ടീം സഹായിക്കുന്നതാണെന്നും പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത് ഇൻസ്പക്ടർ അജിത് സി ഫിലിപ് അറിയിച്ചു.

വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Keywords:  Kerala, News, Kasaragod, Top-Headlines, Election, Niyamasabha-Election-2021, COVID-19, Corona, Vaccinations, Vellarikkundu, The vaccine can be taken before the election; Primary health centers with facilities.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia