city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോടിന്റെ ദീർഘകാല ആവശ്യങ്ങളിലൊന്ന് നിറവേറുന്നു; ജനറല്‍ ആശുപത്രിയില്‍ രക്തഘടകങ്ങള്‍ വിഭജിക്കുന്ന യൂനിറ്റ് ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും

കാസർകോട്: (www.kasargodvartha.com 28.05.2021) ദീർഘകാല ആവശ്യങ്ങളിലൊന്നായ കാസർകോട് ജനറല്‍ ആശുപത്രിയിലെ രക്തഘടകങ്ങള്‍ വിഭജിക്കുന്ന യൂനിറ്റ് ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും. പരീക്ഷണ അടിസ്ഥാനത്തിൽ വ്യാഴാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങി. ഇതിനായുള്ള പ്രത്യേക സജ്ജീകരണങ്ങൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്ത് ഇതിന്റെ ഉദ്‌ഘാടനം നടന്നിരുന്നെങ്കിലും പ്രവർത്തനം ആരംഭിച്ചിരുന്നില്ല.

കാസർകോടിന്റെ ദീർഘകാല ആവശ്യങ്ങളിലൊന്ന് നിറവേറുന്നു; ജനറല്‍ ആശുപത്രിയില്‍ രക്തഘടകങ്ങള്‍ വിഭജിക്കുന്ന യൂനിറ്റ് ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും

ജില്ലയിലെ രണ്ടാമത്തെ രക്ത ഘടക വിഭജന യൂനിറ്റ് ആണിത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രം ആണ് രക്ത ഘടക വിഭജന യൂനിറ്റ് ഉണ്ടായിരുന്നത്. അഞ്ച് വർഷം മുമ്പ് ഇതിനായുള്ള സാധന സാമഗ്രികൾ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. 50 ലക്ഷത്തോളം രൂപയാണ് യൂനിറ്റ് സജ്ജമാക്കാൻ ചെലവായത്.

രക്തത്തിലെ ഘടകങ്ങളായ ചുവന്ന രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റ്, പ്ലാസ്മ എന്നിവ വേർതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടാകും. ഇതിനാണ് ആവശ്യക്കാർ ഏറെയുള്ളതും. പ്രധാനമായും മംഗളൂറിനെയാണ് ഇതിനായി കാസർകോട്ടുകാർ ആശ്രയിച്ച് കൊണ്ടിരുന്നത്. ഇതോടെ ആ പരിതസ്ഥിതിക്ക് പരിഹാരമാവുമെന്നതിന്റെ ആശ്വാസത്തിലാണ് കാസർകോട്ടുകാർ.

Keywords:  Kerala, News, Kasaragod, Top-Headlines, Health-Department, Health, General-hospital, Treatment, The unit that divides blood components at the General Hospital will start functioning on June 1.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia