ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍-3; ഇടപാടുകള്‍ നടക്കുന്നത് കാസര്‍കോട്ടെ ലോഡ്ജ് കേന്ദ്രീകരിച്ച്, പെണ്‍വാണിഭ നടത്തിപ്പുകാരിക്ക് വ്യാജപാസ്‌പോര്‍ട്ട് സംഘവുമായും ബന്ധം, 15 കാരിക്ക് പാസ്‌പോര്‍ട്ടെടുത്തു
Jul 16, 2018, 16:12 IST
ഉപ്പള: (www.kasargodvartha.com 16.07.2018) ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നതിനിടെ സംഘത്തിന്റെ പിടിയില്‍പെട്ട 15 കാരിക്ക് പാസ്‌പോര്‍ട്ട് എടുത്തുകൊടുത്ത കാര്യവും പുറത്തുവന്നു. വ്യാജരേഖ ചമച്ചാണ് പെണ്‍കുട്ടിക്ക് പാസ്‌പോര്‍ട്ട് നേടിക്കൊടുത്തതെന്നാണ് വിവരം. പെണ്‍കുട്ടിയെ ഗള്‍ഫിലേക്ക് കടത്താനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.
ഉപ്പളയിലെയും കാസര്‍കോട്ടെയും വ്യാജ പാസ്‌പോര്‍ട്ട് സംഘവുമായി പെണ്‍വാണിഭ നടത്തിപ്പുകാരിക്ക് ബന്ധമുണ്ടെന്ന സൂചനയാണ് ഇതിനിടയില്‍ പുറത്തുവന്നിരിക്കുന്നത്. പെണ്‍വാണിഭവും അതോടൊപ്പം സ്വര്‍ണ കള്ളക്കടത്തും ഇതിനെല്ലാം പുറമെ വ്യാജപാസ്‌പോര്‍ട്ട് നിര്‍മിച്ചു കൊടുക്കുന്നതും ഉള്‍പെടെയുള്ള നിരവധി തട്ടിപ്പുകള്‍ പുറത്തുവന്നിട്ടും പോലീസ് തലത്തില്‍ രഹസ്യമായി നടത്തുന്ന അന്വേഷണമല്ലാതെ വിശദമായ അന്വേഷണം നടക്കാതിരിക്കുന്നതിന് പിന്നിലെ അന്തര്‍ നാടകങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. www.kasargodvartha.com
പോലീസിന്റെ സഹായമില്ലാതെ ഒരു തരത്തിലും വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്. പെണ്‍വാണിഭ നടത്തിപ്പുകാരിക്ക് ചില പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് 15കാരിക്കടക്കം വ്യാജപാസ്‌പോര്‍ട്ടുണ്ടാക്കിയെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. കാസര്‍കോട് വാര്‍ത്ത ഇതുസംബന്ധിച്ച് റിപോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ ഗള്‍ഫില്‍ നിന്നും ഇന്റര്‍നെറ്റ് വഴിയുള്ള ചില ഫോണ്‍കോളുകള്‍ ലഭിച്ചുവരുന്നുണ്ട്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന രീതിയിലാണ് അനുനയ നീക്കവുമായി ചില ഇടനിലക്കാര്‍ രംഗത്തു വന്നിരിക്കുന്നത്.
പെണ്‍വാണിഭ നടത്തിപ്പുകാരിയുടെ വീട് റെയ്ഡ് ചെയ്താല്‍ തന്നെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തുവരുമെന്നിരിക്കെ അവരുടെ വീട് പരിശോധനയ്ക്ക് പോലീസ് മടിക്കുന്നതിന്റെ കാരണവും അജ്ഞാതമാണ്. വ്യക്തമായ പരാതിയില്ലാതെ ഏതുനിലയ്ക്ക് അന്വേഷണം നടത്തുമെന്നാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍പെട്ട പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ മാത്രം പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുമെന്നിരിക്കെയാണ് പോലീസിന്റെ ഈ മുടന്തന്‍ ന്യായം. സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം അന്വേഷിപ്പിക്കണമെന്ന് യൂത്ത് ലീഗ് അടക്കമുള്ള യുവജന സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തിനെതിരെ ജനരോഷമുയര്‍ന്നിട്ടും എല്ലാം നിസാരവത്കരിക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. സംഘത്തിനുവേണ്ടി പല തവണ സ്വര്‍ണകള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്ന് സംഘത്തിന്റെ കെണിയില്‍പെട്ട വീട്ടമ്മ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. www.kasargodvartha.com
ഇവരുടെ സംഘത്തില്‍പെട്ടതോടെ തന്റെയും കുടുംബത്തിന്റെയും മനസമാധാനം തന്നെ ഇല്ലാതായിരിക്കുന്നുവെന്നാണ് യുവതി വ്യക്തമാക്കിയത്. മൂന്നിലധികം വിവാഹം കഴിച്ച് യുവതികളെ പെണ്‍വാണിഭ സംഘത്തിലേക്കെത്തിക്കുന്ന മധ്യവയസ്‌കനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് നാട്ടുകാര്‍ പറയുന്നു. ഉപ്പളയിലും പരിസരങ്ങളിലുമായി പത്തോളം ക്വാര്‍ട്ടേഴ്‌സുകള്‍ നടത്തിവരുന്ന യുവതി ഇടയ്ക്കിടെ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും അവിടേക്കാണ് പോകുന്നതെന്നുമാണ് പറയുന്നതെങ്കിലും ഇവരുടെ ഗള്‍ഫ് സന്ദര്‍ശനം സ്വര്‍ണ കള്ളക്കടത്തിനു വേണ്ടിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഘത്തിന്റെ കെണിയില്‍പെട്ട യുവതി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൊണ്ടുവരുന്ന സ്വര്‍ണം ചില ജ്വല്ലറികളില്‍ വില്‍പന നടത്തിക്കുന്നതും ഇതേ യുവതികളെ വെച്ചാണ്.
ഇഷ്ടം പോലെ പണവും വില കൂടിയ വസ്ത്രങ്ങളും ആഡംബര വാഹനങ്ങളും അടക്കം വലിയ സജീകരണങ്ങളോടെയാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തനം വിപുലമായിരിക്കുന്നത്. കാസര്‍കോട്ടെ ഒരു ലോഡ്ജാണ് ഇവരുടെ ഇടത്താവളമെന്നും ഇവിടെ വെച്ചാണ് ഇടപാടുകള്‍ പലതും നടക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഉപ്പള സ്വദേശിയായ ഒരാളാണ് കാസര്‍കോട്ടെ ലോഡ്ജ് നടത്തിപ്പിനായി ഏറ്റെടുത്തിരിക്കുന്നത്. ഈ നടത്തിപ്പുകാരനുമായി പെണ്‍വാണിഭ സംഘത്തിലെ യുവതിക്ക് ഉള്ള ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. www.kasargodvartha.com
Also Read:
ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍-2; സംഘത്തിന്റെ പിടിയില്‍ കുടുങ്ങിയതോടെ സമാധാന ജീവിതം നഷ്ടപ്പെട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍, സംഘത്തിന് വേണ്ടി സ്വര്‍ണം കടത്തിയതായും കുറ്റസമ്മതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Passport, Fake passport, Top-Headlines, The Story of immoral gang in Uppala-3
< !- START disable copy paste -->