പ്രായപൂർത്തിയാകാത്ത 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നിരവധി പേർക്ക് കാഴ്ചവെച്ചന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
Mar 16, 2021, 21:01 IST
കാസർകോട്: (www.kasargodvartha.com 16.03.2021) പ്രായപൂർത്തിയാകാത്ത 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പിന്നീട് നിരവധി പേർക്ക് കാഴ്ചവെക്കുകയും ചെയ്‌തെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് ഇസ്സത് നഗറിലെ റിയാസുദ്ദീനെ (47) യാണ് ഡി ഐ ജി സേതുരാമൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർചെ മഞ്ചേശ്വരം ചെക് പോസ്റ്റിന് സമീപത്ത് കാസർകോട് നാർകോടിക് ഡി വൈ എസ് പി പ്രേമരാജൻ, ചെറുപുഴ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, മേൽപറമ്പ് എസ് ഐ മുരളീധരൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർചെ മഞ്ചേശ്വരം ചെക് പോസ്റ്റിന് സമീപത്ത് കാസർകോട് നാർകോടിക് ഡി വൈ എസ് പി പ്രേമരാജൻ, ചെറുപുഴ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, മേൽപറമ്പ് എസ് ഐ മുരളീധരൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
മുംബൈയിൽ തുണി വ്യാപാരം നടത്തി വരുന്ന ആളാണ് റിയാസുദ്ദീനെന്ന് പൊലീസ് പറഞ്ഞു. ഉദുമ പഞ്ചായത്തിൽ താമസക്കാരിയായ പെൺകുട്ടിയാണ് കേസിലെ പരാതിക്കാരി. പെൺകുട്ടിക്ക് പ്രായപൂർത്തി ആകുന്നതിനു മുമ്പ് പ്രണയം നടിച്ച് പീഡിപ്പിച്ചതിന് കാസർകോട് പൊലീസാണ് റിയാസുദ്ദീനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അതിനുശേഷം പെൺകുട്ടിയെ പലർക്കായി കാഴ്ച വയ്ക്കുകയും ചെയ്തതായി പരാതിയിൽ പറഞ്ഞിരുന്നു. ഇതുപ്രകാരം 21 പേർക്കെതിരെ ബേക്കൽ പോലീസാണ് ബലാത്സംഗത്തിന് കേസെടുത്തിരുന്നത്. 2013ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
എന്നാൽ കേസിലെ തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരമാണ് അന്വേഷണ ചുമതല പ്രത്യേക സംഘത്തിന് കൈമാറിയത്. കേസിലെ പ്രതികളായ ഉദുമ ബേവൂരിലെ എം എം മുഹമ്മദ് അശ്‌റഫ് (32), പടിഞ്ഞാറിലെ പി എം അബ്ദുർ റഹ്‌മാൻ (33), ഉദുമ കൊപ്പലിലെ കെ വി മുനീർ (35), പടിഞ്ഞാറിലെ മുഹമ്മദ് ആസിഫ് (24) എന്നിവർക്ക് കഴിഞ്ഞ ഡിസംബറിൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഇതിനെതിരെ അതിക്രമത്തിന് ഇരയായ യുവതി ഹൈകോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഹൈകോടതി നിർദേശപ്രകാരം ജില്ലാ കോടതി ജാമ്യാപേക്ഷ റദ്ദാക്കിയിരുന്നു.
കേസ് ആദ്യം അന്വേഷിച്ച ബേക്കൽ പൊലീസ് ജില്ലാ സെഷൻസ് കോടതിയിൽ സമർപിച്ച കേസ് ഡയറിയിൽ പെൺകുട്ടി പീഡനത്തിന് ഇരയായ ദിവസങ്ങളിൽ പ്രതികൾ വിദേശത്തായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ പീഡനത്തിനിരയായ തീയതികൾ പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടില്ലെന്ന് കാഞ്ഞങ്ങാട് മജിസ്ട്രേറ്റിൻ്റെ മുമ്പാകെ നൽകിയ രഹസ്യമൊഴി പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്നാണ് പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ട് കോടതി ഉത്തരവായത് .
Keywords: Kerala, News, Kasaragod, Top-Headlines, Molestation, Police, Case, Girl, Arrest, Accused, Love, The main accused in the case of a 16-year-old girl molestation arrested.
< !- START disable copy paste -->