city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖം ഭേദമാകുന്നതിന് മുമ്പ് എം സി ഖമറുദ്ദീന്‍ എം എല്‍ എയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം വിവാദമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 23.11.2020) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എം സി ഖമറുദ്ദീന്‍ എം എല്‍ എ യെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലടച്ചത് വിവാദമായി.

അസുഖം പൂര്‍ണമായി മാറുന്നതിന് മുന്‍പ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത നടപടിയാണ് വിവാദമായത്. കഴിഞ്ഞയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഖമറുദ്ദീനെ പരിശോധിച്ചപ്പോള്‍ ഹൃദയത്തില്‍ മൂന്നു ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ആന്‍ജിയോഗ്രാം ചെയ്തിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ആന്‍ജിയോപ്ലാസ്റ്ററി ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

അസുഖം ഭേദമാകുന്നതിന് മുമ്പ് എം സി ഖമറുദ്ദീന്‍ എം എല്‍ എയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം വിവാദമാകുന്നു


എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജധികൃതര്‍ ധൃതി പിടിച്ച് മെഡിക്കല്‍ ബുള്ളറ്റിനിറക്കി മരുന്ന് കഴിച്ചാല്‍ മാറുന്ന അസുഖമാണെന്ന് റിപോര്‍ട്ട് ചെയ്ത് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.  

എം എല്‍ എയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയാനിരിക്കെ വീണ്ടും ജയിലേക്ക് മാറ്റിയത് ഗുഢാലോചനയാണെന്ന് ഖമറുദ്ദീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നത്.



Keywords: Kasaragod, Kerala, News, M.C.Khamarudheen, MLA, Muslim-league, Leader, Hospital, Top-Headlines, The incident in which MC Qamaruddeen MLA was discharged before he was cured is become controversial

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia