city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കാഴ്ചയിലാണ് പ്രതീക്ഷ' ഫോടോഗ്രഫി മത്സരം ഒന്നാം സമ്മാനം മുക്കം സ്വദേശിക്ക്

കാസർകോട്: (www.kasargodvartha.com 28.02.2021) ജില്ലാ മെഡികൽ ഓഫീസ് (ആരോഗ്യം ) മാസ്സ് മീഡിയ വിഭാഗം ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു .ലോക കാഴ്ച ദിനാചാരത്തിന്റെ ഭാഗമായി 'കാഴ്ചയിലാണ് പ്രതീക്ഷ' എന്ന ദിനാചരണ സന്ദേശത്തെ ആസ്പദമാക്കി നടത്തിയ മൊബൈൽ ഫോടോഗ്രഫി മത്സരത്തിൽ കോഴിക്കോട് മുക്കം സ്വദേശി അനീഷ് മൂത്തേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
                                                                     
'കാഴ്ചയിലാണ് പ്രതീക്ഷ' ഫോടോഗ്രഫി മത്സരം ഒന്നാം സമ്മാനം മുക്കം സ്വദേശിക്ക്

ആഗോള കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'കൈകഴുകലിന്റെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ ഹയർ സെകൻഡറി വിദ്യാർഥികൾക്കായുള്ള ഉപന്യാസ രചന മത്സരത്തിൽ ചട്ടഞ്ചാൽ ഗവ. ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥിനി സംഗീത എം ഒന്നാം സ്ഥാനവും, ചിമേനി ഗവ ഹയർ സെകൻഡറി സ്കൂൾ വിദ്യർത്ഥിനി ശ്രുതിക ശ്രീനിവാസൻ രണ്ടാം സ്ഥാനവും, ബെല്ല ഗവ ഹൈസ്കൂൾ വിദ്യർഥിനി നന്ദന എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോവിഡ് വ്യാപനം തീവ്രമാകുമ്പോൾ മരണ നിരക്കും ഉയരുന്ന പശ്ചാത്തലത്തിൽ റിവേഴ്സ് ക്വാറൻ്റൈനിൻ്റെ പ്രാധാന്യം പൊതുജനങ്ങളെ ഓര്മപ്പെടുത്തുന്നതിനായി ഐ ഇ സി കോർഡിനേഷൻ കമിറ്റി ജില്ലാ ഭരണകൂടം, കാസർകോട് പുറത്തിറക്കിയ 'പ്ലീസ്' എന്ന ഹ്രസ്വ ചിത്ര ആസ്വാദനക്കുറിപ്പ് മത്സരത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത് 'തപസ്യ' കുടുംബശ്രീ അംഗമായ ശ്രീമതി അനില ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കോവിഡ് മരണങ്ങൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തിന്നതിന്റെ ഭാഗമായി ജില്ലയിലെ എട്ടാം തരം മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ജില്ലാ ഐ ഇ സി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കോവിഡ് കാലത്ത് എന്ത് കൊണ്ട് വീട്ടിലിരിക്കണം' എന്ന വിഷയത്തെ ആസ്പദമാക്കി കഥാ രചനാ മത്സരത്തിൽ ഗോഡ്‌വിൻ, ഇഗ്നോ യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനവും, മീനാക്ഷി ജയൻ കാരാട്ടുവയൽ, കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും അജേഷ് തോട്ടത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Keywords:  Kerala, Kasaragod, News, Competition, Photography, Drawing, Writer, Top-Headlines, Winner, Health-Department, The first prize in the 'Hope is in sight' photography competition went to Mukkam Native.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia