Uroos | ഉറൂസിന് നേര്‍ച്ച സാധനങ്ങളുമായി ക്ഷേത്ര ഭാരവാഹികൾ മഖാമിൽ
May 9, 2023, 14:00 IST
പാണത്തൂർ: (www.kasargodvartha.com) ഉറൂസിന് നേര്‍ച്ച സാധനങ്ങളുമായി ക്ഷേത്ര ഭാരവാഹികൾ മഖാമിലെത്തി. ചരിത്രപ്രസിദ്ധമായ പാണത്തൂര്‍ മഖാം ഉറൂസിനാണ് മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ നേര്‍ച്ച സാധനങ്ങളുമായി എത്തിയത്. മത സൗഹാർദം ഊട്ടി ഉറപ്പിക്കുന്ന ചടങ്ങായി ഇത് മാറി. ജമാഅത് കമിറ്റി അംഗങ്ങളും ഉറൂസ് കമിറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് നേർച്ച സാധനങ്ങളുമായെത്തിയ ക്ഷേത്ര ഭാരവാഹികളെ സ്വീകരിച്ചത്.
പാണത്തൂർ മഖാം ശരീഫിൽ ഉറൂസിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. കമിറ്റി ചെയർമാൻ അബ്ബാസ് പള്ളിയാൻ പതാക ഉയർത്തി. പാണത്തൂർ ജമാഅത് പ്രസിഡന്റ് കെകെ അബ്ദുർ റഹ്‌മാൻ അധ്യക്ഷനായി. ജമാഅത് ചീഫ് ഇമാം മുജീബ് റഹ്‌മാൻ ബാഖവി, പി കെ മുനീർ, മുഹമ്മദ് കുഞ്ഞി ഏരത്ത്, ബശീർ അച്ചമ്പാറ, എം അബ്ബാസ്, എം പി.ജമാൽ, പി എ ഹനീഫ്, അബ്ദുല്ല, അയ്യൂബ് സമദ്, തയ്യിൽ സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ഉറൂസ് ഒൻപതിന് സമാപിക്കും.