കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകൻ കോവിഡ് ബാധിച്ച് മരിച്ചു; ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
കുമ്പള: (www.kasargodvartha.com 11.10.2020) കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകൻ കോവിഡ് ബാധിച്ച് മരിച്ചു. പുത്തിഗെ പഞ്ചായത്ത് പരിധിയിലെ പത്മനാഭൻ (45) ആണ് മരിച്ചത്. പുത്തിഗെ പഞ്ചായത്തിൽ മാഷ് ഡ്യൂട്ടിയിൽ കോവിഡ് പ്രധിരോധ പ്രവർത്തനൾക്കായി ഉണ്ടായിരുന്ന പത്മനാഭന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഗ ലക്ഷണങ്ങൾ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് അധ്യാപകനെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹപ്രവർത്തകരെ ഫോണിൽ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നാണ് പരാതി.
ഞായറാഴ്ച രാവിലെയാണ് അധ്യാപകൻ മരണത്തിന് കീഴടങ്ങിയത്. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് പോലും വിദഗ്ധ ചികിത്സ ലഭ്യമാക്കുവാൻ കഴിയാതിരുന്നത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും.
Keywords: Kumbala, News, Kerala, Kasaragod, Top-Headlines, COVID-19, Death, Teacher, complaint, Teacher on COVID duty dies of COVID; Complaint that he did not receive proper treatment
< !- START disable copy paste -->