city-gold-ad-for-blogger
Aster MIMS 10/10/2023

Stalin | ഒരു മതവും മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ല, ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിന്‍

ചെന്നൈ: (KasargodVartha) ഒരു മതവും വിവേചനം പ്രസംഗിക്കുന്നില്ലെന്നും ഹിന്ദുക്ഷേമ മന്ത്രി ക്രിസ്മസ് ആഘോഷം നടത്തുന്നത് ദ്രാവിഡ മാതൃകാ സര്‍കാരാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡിഎംകെ ന്യൂനപക്ഷ ക്ഷേമ വിഭാഗം പെരമ്പൂര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ക്രിസ്മസ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളും സ്നേഹത്തിന് മാത്രമാണ് ഊന്നല്‍ നല്‍കുന്നതെന്നും ഒരു മതവും മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ലെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തില്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു.

ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത് ദ്രാവിഡ മാതൃകയാണ്. ക്രിസ്മസ് സമത്വത്തിന്റെ ഉത്സവമായാണ് കൊണ്ടാടുന്നത്.

എല്ലാ ആഘോഷങ്ങളിലും ജനങ്ങള്‍ ഒറ്റക്കെട്ടാണ്. എന്നാല്‍ മതത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്ക് ഈ ഐക്യവും യോജിപ്പും അംഗീകരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഐക്യവും മതസൗഹാര്‍ദവും പ്രോത്സാഹിപ്പിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്നാട് സര്‍കാര്‍ പ്രളയബാധിതരായ ജനങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ 6,000 രൂപ നല്‍കി. സംസ്ഥാനത്ത് വെള്ളപ്പൊക്ക സമയത്ത്, നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി, നമ്മുടെ മന്ത്രിമാരും ഡിഎംകെ നേതാക്കളും ജനങ്ങളെ സേവിക്കാന്‍ രംഗത്തുണ്ടായിരുന്നു. പ്രളയബാധിതരായ ജനങ്ങള്‍ക്ക് 6,000 രൂപ നല്‍കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങളുടെ വാഗ്ദാനം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Stalin | ഒരു മതവും മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ല, ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിന്‍



Keywords: News, National-News, Top-Headlines, Christmas, Malayalam-News, Tamil Nadu News, CM, Stalin, Religion, Participate, Christmas Celebrations, Event, Perambur School, Christmas, Dravidian Model, Hindu Charitable Minister, CM Stalin, Devaswom Minister, Chennai News, Tamil Nadu CM participates in 'Christmas Celebrations' event at Perambur school.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia