Found Dead | സ്വാമിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Jul 13, 2023, 15:12 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) തീർഥാടകനായ സ്വാമിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വെളിയെന്നൂർ പാരിപ്പള്ളി സ്വദേശിയായ ടി രാമകൃഷ്ണനെ (75) യാണ് തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി വാടക ക്വാർടേഴ്സിൽ താമസിക്കുന്ന ഇദ്ദേഹം തീർഥാടനത്തിന് പോയാൽ ആഴ്ചകളും മാസങ്ങളും കഴിഞ്ഞാണ് തിരിച്ചുവരാറുള്ളത്. ബുധനാഴ്ച വൈകീട്ട് 5.30 മണിയോടെ സ്വാമിയെ കാണാനായി പരിചയക്കാരനായ ഒരാൾ മുറിയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രി മോർചറിയിലേക്ക് മാറ്റി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കോട്ടയത്ത് നിന്നും ബന്ധുക്കൾ എത്തിയിട്ടുണ്ട്. പോസ്റ്റ് മോർടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Thrikaripur, Kasaragod, Kerala, Obituary, Found Dead, Swamy found dead in his room.
< !- START disable copy paste -->