city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സുന്ദരക്ക് സുരേന്ദ്രന്റെ കോഴ': കോൺഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് മൊഴിയെടുത്തു

/ സൂപ്പി വാണിമേൽ 

കാസർകോട്: (www.kasargodvartha.com 02.07.2021)  മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർഥി കെ സുന്ദരയെ പിൻവലിപ്പിക്കാൻ ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രനുവേണ്ടി കോഴ നൽകി എന്ന കേസിൽ അന്വേഷണ സംഘം എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഡി സി സി ജനറൽ സെക്രടറിയുമായ ജെ എസ് സോമശേഖരയുടെ മൊഴിയെടുത്തു. സുന്ദരയുമായി ഇദ്ദേഹം മൊബൈൽ ഫോണിൽ സംസാരിച്ചതായി കോൾ ലിസ്റ്റ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണിത്.
< !- START disable copy paste -->
'സുന്ദരക്ക് സുരേന്ദ്രന്റെ കോഴ': കോൺഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് മൊഴിയെടുത്തു

പൊലീസ് തന്നെ വിളിച്ച് കാസർകോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താൻ ആവശ്യപ്പെടുകയാണ് ആദ്യം ചെയ്തതെന്ന് സോമശേഖര കാസർകോട് വാർത്തയോട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ടാണ് എന്ന് അവർക്ക് മനസിലായിരുന്നില്ല. കോൾ ലിസ്റ്റിൽ കണ്ട നമ്പറും പേരും നോക്കി വിളിച്ചതാണെന്ന് അവർ അറിയിച്ചു. ഇങ്ങോട്ട് വന്നു മൊഴിയെടുത്തോളാം എന്ന് പറയുകയും ചെയ്തു. താൻ കാസർകോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ ചെന്ന് മൊഴി നൽകി.

സുന്ദരയെ കാണാനില്ലെന്ന് പ്രചാരണമുണ്ടായ വേളയിലാണ് തന്നെ വിളിച്ചത്. 'ഞാൻ കാസർകോട്ടുണ്ട്' എന്ന് പറഞ്ഞ് ഫോൺ കട് ചെയ്തു. പിന്നീട് തിരിച്ചു വിളിച്ചപ്പോൾ 'ടോയ്‌ലറ്റിൽ പോവണം' എന്ന സംസാരത്തോടെ മുറിഞ്ഞു. തുടർന്നാണ് പത്രിക പിൻവലിക്കാനുള്ള തീരുമാനം അറിയിച്ച് വിളിച്ചത്. എന്ത് വേണമെങ്കിലും ചെയ്തോളൂ താൻ പറഞ്ഞിട്ടില്ലല്ലോ നോമിനേഷൻ കൊടുത്തത് എന്ന് മറുപടിയും നൽകി- ഇത്രയുമാണ് പൊലീസിന് നൽകിയ മൊഴി.

ജനപ്രതിനിധി എന്ന നിലയിൽ എന്തുകൊണ്ട് വിവരം അധികൃതരെ അറിയിച്ചില്ല എന്ന് മൊഴി രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം പൊലീസ് ഓഫീസർമാർ ആരായുന്നുണ്ടായിരുന്നു. എന്ത് വിവരം? സുന്ദര വിളിച്ചപ്പോൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ കാര്യമോ പണം നൽകിയും ഭീഷണിപ്പെടുത്തിയും പത്രിക പിൻവലിപ്പിച്ചതോ തനിക്ക് അറിയില്ലായിരുന്നുവെന്ന് അവരോടും പറഞ്ഞുവെന്ന് സോമശേഖര വെളിപ്പെടുത്തി.

ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ സുന്ദരയുടെ മൊഴിയും മഞ്ചേശ്വരത്ത് പരാജയപ്പെട്ട ഇടതുപക്ഷ സ്ഥാനാര്‍ഥി വി വി രമേശന്റെ പരാതിയും അടിസ്ഥാനമാക്കി ഐപിസി 171ബി പ്രകാരം ക്രൈം നമ്പർ 193/21 ആയി കെ സുരേന്ദ്രനും ബിജെപി പ്രാദേശിക നേതാക്കള്‍ക്കും എതിരെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരമാവധി ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്നതാണ് പണം നല്‍കിയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചു എന്ന കുറ്റം ചുമത്തിയ കേസ്. ഇതില്‍ പണം കൈപ്പറ്റിയ സുന്ദരയും മാതാവും ഉള്‍പെടെ ശിക്ഷിക്കപ്പെടാം.

രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് എന്ന നിലയില്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്താവുന്ന ഐ പി സി 365 വകുപ്പിന്റെ പരിധിയില്‍ സംഭവം കൊണ്ടുവരാനുള്ള നീക്കം ഇപ്പോൾ മന്ദഗതിയിലായി. വലിയ സംഘം തട്ടിക്കൊണ്ടുപോയതായി സുന്ദരയും മാതാവും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നു എന്ന മൊഴിയില്‍ ഉറച്ചുനിന്നാല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പ്രതിയായി കെ സുരേന്ദ്രന്‍ മാറും. 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷമേ ബിജെപി സംസ്ഥാന പ്രസിഡണ്ടിന് ജാമ്യം പോലും കിട്ടൂ.

സിപിഎം നേതാവിന്റെ മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രം കനിഞ്ഞാൽ പകരം സുന്ദരക്ക് കോഴക്കേസ് ദുർബലമാക്കാൻ കേരള സർകാറും തുനിയാം എന്ന നിലയിലുള്ള നീക്കുപോക്കുകൾ നടക്കുന്നതായാണ് രാഷ്ട്രീയ അണിയറ വർത്തമാനം.

മഞ്ചേശ്വരം എംഎൽഎയായിരുന്ന എംസി ഖമറുദ്ദീൻ പ്രതിയായ ജ്വലറി നിക്ഷേപത്തട്ടിപ്പ് കേസ് മന്ത്രിയായിരിക്കെ ഡോ. കെടി ജലീലിന് എതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിരോധിക്കാനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണി ഉപയോഗിച്ചിരുന്നത് എന്ന് നിരീക്ഷണമുണ്ടായിരുന്നു.

Keywords:  Kerala, News, Congress, Kasaragod, BJP, Enmakaje, President, K Surendran, Case, Manjeshwaram, Surendran's bribery case: Police takes statement from panchayat president.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia