city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | 'ദേശീയപാതയില്‍ കെഎസ്ആര്‍ടിസിബസും സ്വകാര്യബസും മത്സരിച്ചോടി'; വിദ്യാർഥികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചു; കുട്ടികൾക്ക് പരുക്ക്

ചട്ടഞ്ചാല്‍: (KasargodVartha) കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കുട്ടികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ ഇടിച്ചു. ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡിവൈഡറില്‍ തട്ടി നിന്നു. അപകടത്തിൽ ഏതാനും വിദ്യാർഥികള്‍ക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും മത്സരിച്ചോടിയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് ആക്ഷേപം.

Accident | 'ദേശീയപാതയില്‍ കെഎസ്ആര്‍ടിസിബസും സ്വകാര്യബസും മത്സരിച്ചോടി'; വിദ്യാർഥികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചു; കുട്ടികൾക്ക് പരുക്ക്

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ മൈലാട്ടി ദേശീയ പാതയിലാണ് അപകടമുണ്ടായത്. കുട്ടികളെ ഇറക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്‌കൂളിന്റെ ബസിന് പിറകിലാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ചത്. സ്വകാര്യ ബസ് ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച ഡിവൈഡറില്‍ ഉരസി നിന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. കെഎസ്ആര്‍ടിസി ബസിലെയും സ്വകാര്യ ബസിലെയും യാത്രക്കാര്‍ വേഗത കുറക്കാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെയാണ് മത്സരിച്ചോടിയതെന്ന് യാത്രക്കാര്‍ പറയുന്നു.

Accident | 'ദേശീയപാതയില്‍ കെഎസ്ആര്‍ടിസിബസും സ്വകാര്യബസും മത്സരിച്ചോടി'; വിദ്യാർഥികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചു; കുട്ടികൾക്ക് പരുക്ക്

വിവരമറിഞ്ഞ് മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി ബസുകള്‍ റോഡില്‍ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മത്സരിച്ചോടി അപകടം വരുത്തിയ ബസുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ജീവന്‍ വെച്ചാണ് ബസുകള്‍ മത്സരിച്ചോടുന്നതെന്നും ദേശീയപാത വീതികൂട്ടുന്ന നടപടിയോടെ അമിതവേഗതയില്‍ ഓടുകയാണ് മിക്കബസുകളെന്നും ഇവർ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മേല്‍പറമ്പ് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
  
Accident | 'ദേശീയപാതയില്‍ കെഎസ്ആര്‍ടിസിബസും സ്വകാര്യബസും മത്സരിച്ചോടി'; വിദ്യാർഥികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചു; കുട്ടികൾക്ക് പരുക്ക്

  
Accident | 'ദേശീയപാതയില്‍ കെഎസ്ആര്‍ടിസിബസും സ്വകാര്യബസും മത്സരിച്ചോടി'; വിദ്യാർഥികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചു; കുട്ടികൾക്ക് പരുക്ക്

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Chattanchal, Student, Injured, Buses, Police, Accident, Students injured as buses collide.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia