Accident | 3 കോളജ് വിദ്യാർഥികളും 3 വിദ്യാർഥിനികളും സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചു; 2 പേർക്ക് പരുക്ക്; 'അപകടം സംഭവിച്ച കാറിൽ നിന്നും രണ്ട് വിദ്യാർഥിനികളടക്കം പിൻസീറ്റിലുണ്ടായിരുന്ന 4 കുട്ടികൾ ഇറങ്ങിയോടി'; ആരും പരാതിയുമായി എത്തിയില്ലെന്ന് പൊലീസ്
Sep 6, 2023, 10:41 IST
കുമ്പള: (www.kasargodvartha.com) മൂന്ന് കോളജ് വിദ്യാർഥികളും മൂന്ന് വിദ്യാർഥിനികളും സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് അപകടത്തിൽ പെട്ടു. കാർ അമിതവേഗതയിൽ ആയിരുന്നുവെന്നാണ് പറയുന്നത്. അപകടത്തിൽ മുൻ സീറ്റിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥിനിക്കും കാറോടിച്ച വിദ്യാർഥിക്കും സാരമായി പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം.
അപകടം നടന്നയുടനെ പിൻസീറ്റിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികളും രണ്ട് വിദ്യാർഥിനികളും കാറിൽ നിന്നും ഇറങ്ങിയോടി ഇതുവഴി പോയ ബസിൽ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിൽ ഒരു വിദ്യാർഥിനിക്കും വിദ്യാർഥിക്കും നിസാര പരുക്കുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് സംഭവം. കുമ്പളയിലെ ഒരു കോളജിലെ സീനിയർ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. രാവിലെ ഇവർ ക്ലാസിൽ പോകാതെ ബന്തിയോട് ഭാഗത്ത് കറങ്ങാൻ പോകുകയായിരുന്നുവെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. ബീചിലും ഇവർ പോയിരുന്നതായി വിവരം പുറത്ത് വന്നിട്ടുണ്ട്.
വൈകീട്ട് ക്ലാസ് വിടുന്ന സമയം ആയപ്പോൾ കുമ്പള ഭാഗത്തേക്ക് വരുമ്പോൾ കുമ്പള ജൻക്ഷന് സമീപം ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തായി റോഡരികിൽ വെച്ചിരുന്ന ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഭാഗികമായി തകർന്നു. ഭാഗ്യം കൊണ്ടാണ് ജീവപായം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിയൊന്നും വന്നിട്ടില്ലെന്നും പൊലീസ് പിന്തുടർന്നത് കൊണ്ടല്ല അപകടം ഉണ്ടായതെന്നും കുമ്പള പൊലീസ് പറഞ്ഞു. അപകടം സംഭവിച്ച കാർ ബുധനാഴ്ച രാവിലെ ഒമ്പത് മണിവരെ അപകടസ്ഥലത്ത് റോഡരികിൽ ഷീറ്റിട്ട് മറച്ചിട്ടുണ്ട്.
Updated

Keywords: News, Kumbala, Kasaragod, Kerala, Accident, Students, Students injured after a car hit a divider.
< !- START disable copy paste -->
< !- START disable copy paste -->