city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സഹോദരന്മാരോട് കുശലം പറഞ്ഞ് ഫോണ്‍ വെച്ച് മണിക്കൂറുകള്‍ക്കകം വീട്ടുകാര്‍ക്ക് ലഭിച്ചത് മരണവാര്‍ത്ത, അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി

പടന്ന: (www.kasargodvartha.com 05.09.2018) മലപ്പുറം മഞ്ചേരി എടവണ്ണയില്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പടന്ന മൂസഹാജിമുക്കിലെ ഗള്‍ഫുകാരനായ പി വി മുഹമ്മദ് സാദിഖ്- പി എന്‍ സാജിത ദമ്പതികളുടെ മകന്‍ ഷഹീറിന്റെ (17) മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

ഇക്കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് ഉച്ച ഭക്ഷണം കഴിച്ച് സഹപാഠികള്‍ക്കൊപ്പം ക്യാമ്പസില്‍ പഠിച്ചു കൊണ്ടിരിക്കെയാണ് മുറിയിലേക്ക് മടങ്ങിയ ഷഹീറിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് സഹപാഠികളും സ്‌കൂള്‍ അധികൃതരും പറയുന്നത്. ഉടന്‍ തന്നെ എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചെറിയൊരു നൈലോണ്‍ കയറിലാണ് തൂങ്ങിമരിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ തൂങ്ങിയ കയര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

തൂങ്ങിയതിന്റെ യാതൊരു അടയാളവും ശരീരത്തിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ മരണത്തില്‍ സംശയമുണ്ടെന്നുമാണ് മാതാവ് സാജിത നല്‍കിയ പരാതിയില്‍ പറയുന്നത്. ഓഗസ്റ്റ് 27ന് പടന്നയിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് മടങ്ങിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡനുമായി തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എല്ലാവരുമായി പക്വതയോടെ തുറന്നു സംസാരിക്കുന്ന കുട്ടിയാണ് ഷഹീറെന്ന് ബന്ധുക്കള്‍ പറഞ്ഞു. മതപരമായ കാര്യങ്ങളിലും പഠന കാര്യങ്ങളിലും ശ്രദ്ധപുലര്‍ത്തുന്ന ഷഹീര്‍ ഒരിക്കലും ആത്മഹത്യ തിരഞ്ഞെടുക്കില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

തെറ്റായ കൂട്ടുപോലും ഷഹീറിനില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മതപരവും ഭൗതകപരമായ പഠനത്തിനായി ഷഹീര്‍ എടവണ്ണയിലേക്ക് പോയത്. പ്രണയമോ സിനിമയോ ഒന്നും തന്നെ ശ്രദ്ധിക്കാത്ത ഷഹീര്‍ ഇത്തരമൊരു കടുംങ്കൈ ചെയ്യുമെന്ന് വീട്ടുകാര്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഉമ്മ നല്‍കിയ പലഹാരവും വാങ്ങിയാണ് ലീവ് കഴിഞ്ഞ് എടവണ്ണയിലേക്ക് തിരിച്ചത്. സാധാരണ പെരുമാറുന്നതു പോലെയാണ് അവന്റെ പെരുമാറ്റമുണ്ടായിരുന്നതെന്ന് ബന്ധു പി വി മന്‍സൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സഹോദരന്മാരോട് കുശലം പറഞ്ഞ് ഫോണില്‍ വിളിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് മരണവാര്‍ത്ത വീട്ടുകാര്‍ക്ക് ലഭിച്ചത്. അസര്‍ നിസ്‌കാരത്തിനു വിളിച്ചുണര്‍ത്തണമെന്ന് തൊട്ടടുത്ത മുറിയിലെ സുഹൃത്തുക്കളോട് പറഞ്ഞ് പോയ ഷഹീര്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ചോദിക്കുന്നു.
ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സഹോദരന്മാരോട് കുശലം പറഞ്ഞ് ഫോണ്‍ വെച്ച് മണിക്കൂറുകള്‍ക്കകം വീട്ടുകാര്‍ക്ക് ലഭിച്ചത് മരണവാര്‍ത്ത, അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സഹോദരന്മാരോട് കുശലം പറഞ്ഞ് ഫോണ്‍ വെച്ച് മണിക്കൂറുകള്‍ക്കകം വീട്ടുകാര്‍ക്ക് ലഭിച്ചത് മരണവാര്‍ത്ത, അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി

Keywords:  Kasaragod, Kerala, news, Padanna, mobile-Phone, Top-Headlines, Death, Hanged, Student, Malappuram, Student's death; Family demands investigation
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia