തേക്കുമരത്തിനടുത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിന്നലേറ്റ് ബോധരഹിതനായി; ഒപ്പമുണ്ടായിരുന്ന വളര്‍ത്തു നായയ്ക്കും മിന്നലേറ്റു
May 14, 2018, 11:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2018) തേക്കുമരത്തിനടുത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിന്നലേറ്റ് ബോധരഹിതനായി. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പൂടങ്കല് ഹൗസില്‍ കൃഷ്ണന്റെ മകന്‍ അതുല്‍ കൃഷ്ണനാണ് (13) മിന്നലേറ്റത്. അതുല്‍ കൃഷ്ണനെ പൂടങ്കല്ല് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. വളര്‍ത്തു നായയെയും കൊണ്ട് വീട്ടുവളപ്പിലെ തേക്കുമരത്തിനടുത്ത് നില്‍ക്കുകയായിരുന്നു അതുല്‍ കൃഷ്ണന്‍. ഇതിനിടെയാണ് മിന്നലേറ്റത്. തേക്കുമരം പൂര്‍ണമായും തകര്‍ന്നു. കൃഷ്ണന്റെ ഭാര്യ രജനി (38), സഹോദരഭാര്യ പുഷ്പാവതി (45), പുഷ്പാവതിയുടെ മകന്‍ രമേഷ്‌കുമാര്‍ (17) എന്നിവര്‍ക്കും മിന്നലേറ്റു. ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Kanhangad, Kasaragod, Kerala, News, Lightning, Student, Injured, Student injured after lightning strike.
< !- START disable copy paste -->