ഡാന്‍സ് ക്ലാസില്‍ ചേര്‍ക്കാത്തതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടുവിട്ടു; മഡ്ഗാവിലുള്ളതായി സൂചന
Dec 3, 2018, 13:56 IST
ബേക്കല്‍: (www.kasargodvartha.com 03.12.2018) ഡാന്‍സ് ക്ലാസില്‍ ചേര്‍ക്കാത്തതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടുവിട്ടു. കാണാതായ പെണ്‍കുട്ടി മഡ്ഗാവിലുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മഡ്ഗാവിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടി നിസാര കാരണത്തിന്റെ പേരില്‍ വീടുവിട്ടത്. തന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ക്കണമെന്ന് പെണ്‍കുട്ടി രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ രക്ഷിതാക്കള്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നതിനായി ഡാന്‍സിന് ചേര്‍ത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി പിണങ്ങി വീട്ടില്‍ നിന്നുമിറങ്ങിയത്. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി മഡ്ഗാവിലുള്ളതായി സൂചന ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Missing, Student goes missing; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Missing, Student goes missing; complaint lodged
< !- START disable copy paste -->