ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് പരിക്ക്
Jan 23, 2019, 10:31 IST
കാസര്‍കോട്: (www.kasargodvartha.com 23.01.2019) ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് സാരമായി പരിക്കേറ്റു. പൊയ്‌നാച്ചി അഞ്ചാം മൈലില്‍ ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം. പൊയിനാച്ചി പെര്‍ളടുക്കം കണിയാംകുണ്ടിലെ കുമാരന്‍ - ശാന്ത ദമ്പതികളുടെ മകന്‍ ശരത്ത് (17) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച കൊളത്തൂര്‍ അടുമ്മലിലെ സരോജിനിയുടെ മകനും ഇലക്ടീഷ്യനുമായ ഉല്ലാസിനെ (22) സാരമായ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ഉടന്‍ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ശരത്ത്. അപകട വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശരത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിനിയായ ശരണ്യ ഏക സഹോദരിയാണ്.
Keywords: Kerala, kasaragod, news, plus-two, Student, Bike, Accident, Youth, Poinachi, Top-Headlines, Student dies in accident.
< !- START disable copy paste -->