''ഞാന്‍ അനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല; എന്നെ മാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങള്‍ മറക്കുന്നില്ല''; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ കേന്ദ്രസര്‍വകലാശാല അധികാരികള്‍ക്കെതിരെ പേരെടുത്ത് വിമര്‍ശനം
Oct 9, 2018, 17:05 IST
പെരിയ: (www.kasargodvartha.com 09.10.2018) 'ഞാന്‍ അനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല; എന്നെ മാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങള്‍ മറക്കുന്നില്ല'. കേന്ദ്രസര്‍വകലാശാലയില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി കെ അഖിലിന്റെ ആത്മഹത്യാ കുറിപ്പിലെ വരികളാണിത്. കേന്ദ്രസര്‍വകലാശാല അധികാരികള്‍ക്കെതിരെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. സ്വന്തം രക്തം കൊണ്ട് ചാര്‍ത്തിയ കയ്യൊപ്പും കുറിപ്പിലുണ്ട്.
ചൊവ്വാഴ്ച രാവിലെ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ വെച്ചാണ് തൃശൂര്‍ സ്വദേശിയായ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖില്‍ കൈഞരമ്പ്് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാവിലെ ഗ്രൗണ്ടില്‍ കളിക്കാനെത്തിയ മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് അവശനിലയിലായ അഖിലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
യൂണിവേഴ്‌സിറ്റി വി സി ഗോപകുമാര്‍, രജസ്ട്രാര്‍ രാധാകൃഷ്ണന്‍ നായര്‍, പ്രൊ. വി സി കെ ജയപ്രസാദ്, ഡോ. മോഹന്‍ കുന്ദര്‍ എന്നിവരെയാണ് ആത്മഹത്യാകുറിപ്പില്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് അഖിലിനെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കിയത്. പിന്നീട് എംപിയും എംഎല്‍എയും വിസിയും മറ്റു നടത്തിയ യോഗത്തില്‍ അഖിലിനെ തിരിച്ചെടുക്കുന്ന കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവും വിദ്യാര്‍ത്ഥിക്കെതിരെ ക്രൂരമായ നടപടികള്‍ തുടര്‍ന്നതോടെയാണ് കടുംകൈക്ക് മുതിര്‍ന്നത്.
സംഭവത്തില്‍ പ്രതിഷധിച്ച് എബിവിപി ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ അക്കാദമിക് ബ്ലോക്ക് ഉപരോധിച്ചിരിക്കുകയാണ്.
Keywords: Kerala, Periya, kasaragod, Top-Headlines, news, suicide, suicide-attempt, Student, Central University, Student commit suicide attempt: CUK Officials alleged in suicide letter