പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ചൂരല്‍ കൊണ്ട് പുറം അടിച്ചു പൊളിച്ചു
Jul 5, 2018, 23:14 IST
മഞ്ചേശ്വരം: (www.kasargodvartha.com 05.07.2018) ക്ലാസില്‍ പുസ്തകം എടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ പുറം അധ്യാപിക അടിച്ചു പൊളിച്ചു. മഞ്ചേശ്വരം സബ്ജില്ലയിലെ അട്ടഗോളി എ എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥിയെയാണ് അടിച്ചു മാരകമായി പരിക്കേല്പിച്ചത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടിയോട് അധ്യാപിക പുസ്തകമെടുക്കാന്‍ പറയുകയും, എന്നാല്‍ പുസ്തകമെടുക്കാന്‍ കുട്ടി അല്പം വൈക്കിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു.
അട്ടഗോളി ബായിക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിദ്ധിഖിന്റെ അഞ്ചു വയസുള്ള മകനെയാണ് അധ്യാപിക ചൂരല്‍ വടി കൊണ്ട് അടിച്ച് പൊളിച്ചത്. കുട്ടിയുടെ പുറത്ത് അടിയേറ്റ് തൊലിയില്‍ മുറിവുണ്ടായി. എല്ലാ ദിവസവും സ്കൂള്‍ വിട്ടു വന്നു കളിക്കാന്‍ പോകുന്ന കുട്ടി പുറത്തിറങ്ങാന്‍ മടിച്ചപ്പോള്‍, കാരണമന്വേഷിച്ച മാതാവിനോട് കുട്ടി കാര്യങ്ങള്‍ വിശദീകരിക്കുകയും, ഷര്‍ട്ട് ഊരി അടിയേറ്റ ഭാഗം കാണിക്കുകയുമായിരുന്നു.
കുട്ടിയെ ബന്തിയോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും ഗവര്‍മെന്റ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അധ്യാപികയ്ക്കെതിരെ മഞ്ചേശ്വരം എ ഇ ഒ അടക്കമുള്ള അധികാരികള്‍ക്ക് പരാതി നല്കാന് തയ്യാറെടുക്കുകയാണ് രക്ഷിതാക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Teacher, Beaten, Student, Uppala, Kasaragod, Injured, Hospitalized, Student beaten up by teacher
< !- START disable copy paste -->