STU | വര്‍ഗീയതയില്‍ നിന്ന് ഊര്‍ജം ശേഖരിച്ച് ഭരണം നടത്തുന്ന മുന്നണിയാണ് രാജ്യത്തുള്ളതെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍; എസ് ടി യു സമര സന്ദേശ യാത്രക്ക് കാസര്‍കോട് നിന്ന് ഉജ്ജ്വല തുടക്കം
Oct 21, 2023, 21:48 IST
കാസര്‍കോട്: (Kasargodvartha) വര്‍ഗീയതയില്‍ നിന്ന് ഊര്‍ജം ശേഖരിച്ച് ഭരണം നടത്തുന്ന മുന്നണിയാണ് രാജ്യത്തുള്ളതെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്ത് ബഹുസ്വരത അപകടത്തിലാണെന്നും ദുര്‍ഭരണമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബഹുസ്വര ഇന്‍ഡ്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ' എന്ന പ്രമേയത്തില്‍ എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മതുല്ല നയിക്കുന്ന സമര സന്ദേശ യാത്ര കാസര്‍കോട്ട് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാദിഖലി തങ്ങള്‍.
ഇന്‍ഡ്യയുടെ പ്രഖ്യാപിത നിലപാട് ഫലസ്തീനൊപ്പമാണ്. മഹാത്മാ ഗാന്ധിയും നെഹ്റുവുമൊക്കെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലംകാത്ത് വെച്ച പ്രവര്‍ത്തനമാണ് എസ് ടി യു നടത്തുന്നത്. കേവലമായ തൊഴില്‍ പ്രശ്‌നങ്ങള്‍ക്കുപരി നാടും സമൂഹവും നേരിടുന്ന പ്രശ്‌നങ്ങളില്‍ എസ് ടി യു നടത്തുന്ന മുന്നേറ്റങ്ങള്‍ അഭിനന്ദനീയമാണ്.എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് ചേരുന്ന തൊഴിലടങ്ങള്‍ ബഹുസ്വരതയുടെ പ്രതീകമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എ അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പി എം എ സലാം മുഖ്യപ്രഭാഷണം നടത്തി. എസ് ടി യു സംസ്ഥാന ജെനറല്‍ സെക്രടറി യു പോക്കര്‍ യാത്രയുടെ വൈസ് ക്യാപ്റ്റനും ട്രഷറര്‍ കെ പി മുഹമ്മദ് അശ്‌റഫ് ഡയറക്ടറുമാണ്. സംസ്ഥാന ഭാരവാഹികളായ ഉമര്‍ ഒട്ടുമ്മല്‍, കല്ലടി അബൂബകര്‍, സെക്രടറിയേറ്റ് അംഗങ്ങളായ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് എന്‍ കെ സി ബശീര്‍, അശ്‌റഫ് എടനീര്‍ എന്നിവര്‍ സ്ഥിരാംഗങ്ങളുമാണ്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും പര്യടനം നടത്തി യാത്ര നവംബര്‍ രണ്ടിന് തൊഴിലാളി പ്രകടനത്തോടെ തിരുവനന്തപുരത്ത് സമാപിക്കും.
ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദ് അലി, അഹ്മദ് കുട്ടി ഉണ്ണിക്കുളം, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, വികെപി ഹമീദലി, കല്ലട്ര മാഹിന്‍ ഹാജി, പി എം മുനീര്‍ ഹാജി, എ കെ എം അശ്‌റഫ് എംഎല്‍എ, ശഹീദ റാശിദ്, പി.പി നസീമ ടീചര്‍, എന്‍ എ കരീം, അഡ്വ. പി എം ഹനീഫ, വി എ കെ തങ്ങള്‍, ആതവനാട് മുഹമ്മദ് കുട്ടി, ശരീഫ് കൊടവഞ്ചി, എ അഹ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, കെ ഇ എ ബകര്‍, എ എം കടവത്ത്, എം അബ്ബാസ്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അഡ്വ. വി എം മുനീര്‍, സി മുഹമ്മദ് കുഞ്ഞി, എ പി ഉമ്മര്‍, ഇ കെ കുഞ്ഞാലി, മന്‍സൂര്‍ കുഞ്ഞിപ്പു, നാസര്‍ കൊമ്പത്ത്, ലുഖ്മാന്‍ അരീക്കോട്, സാഹിന സലീം, ബീഫാത്വിമ ഇബ്രാഹിം, കെ പി ഉമ്മര്‍, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി എം ഇഖ്ബാല്‍, കെ ബി മുഹമ്മദ് കുഞ്ഞി, കെ എം ബശീര്‍, ഹമീദ് ബെദിര, സി എ അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം പാലാട്ട്, എം എ മക്കാര്‍ മാസ്റ്റര്‍, കുഞ്ഞഹമ്മദ് കല്ലൂരാവി, മാഹിന്‍ മുണ്ടക്കൈ, ഉമ്മര്‍ അപ്പോളോ, ലത്വീഫ് പാണലം, ടി പി അനീസ്, എല്‍ കെ ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിച്ച് പ്ലേകാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചു.

Keywords: STU, Malayalam News, Muslim League, Kerala News, Politics, Political News, Israel Palestine War, Israel Hamas War, STU march begins from Kasaragod.
< !- START disable copy paste -->