city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stray dogs | തെരുവ് നായക്കൂട്ടത്തിൻ്റെ അക്രമം തുടർക്കഥ; കൂട് തകർത്ത് ആടിനെ കടിച്ചുകൊന്നു; രണ്ടെണ്ണത്തെ പരുക്കേൽപിച്ചു

കുമ്പള: (www.kasargodvartha.com) തെരുവുനായക്കൂട്ടത്തിന്റെ ആക്രമണം തുടർക്കഥയാകുന്നു. കൂടുതകർത്ത് അകത്ത് കടന്ന തെരുവുനായക്കൂട്ടം ഒരു ആടിനെ കടിച്ചു കൊല്ലുകയും രണ്ടെണ്ണത്തിനെ കടിച്ച് പരുക്കേൽപിക്കുകയും ചെയ്തു. മൊഗ്രാൽ മൈമൂൻ നഗറിലെ സി എ അബ്ദുല്ലയുടെ വീട്ടിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രി ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വീട്ടുകാർ ഉണർന്നതോടെ നായ്ക്കൾ ഓടി മറിഞ്ഞു. കൂട്ടിനകത്തു നോക്കിയപ്പോഴാണ് ഒരാടിനെ കൊല്ലപ്പെട്ട നിലയിലും രണ്ടെണ്ണത്തെ പരുക്കേറ്റ നിലയിലും കണ്ടെത്തിയത്.
 
Stray dogs | തെരുവ് നായക്കൂട്ടത്തിൻ്റെ അക്രമം തുടർക്കഥ; കൂട് തകർത്ത് ആടിനെ കടിച്ചുകൊന്നു; രണ്ടെണ്ണത്തെ പരുക്കേൽപിച്ചു

രണ്ട് ദിവസം മുമ്പ് നടുപ്പള്ളത്തെ ഖദീജയുടെ നാല് ആടുകളെയും കൂട്ടമായെത്തിയ നായ്ക്കൾ കൂട് തകർത്ത് കടിച്ചു കൊന്നിരുന്നു. രണ്ടു ആടുകളെ കടിച്ചെടുത്തുകൊണ്ടാണ് നായ്ക്കൾ സ്ഥലം വിട്ടത്. ബദ്‌രിയ നഗർ നീരോളിയിലും കൂട് പൊളിച്ച് ആടുകളെ കൊന്ന സംഭവം അരങ്ങേറിയിരുന്നു. തെരുവുനായ്ക്കളുടെ അക്രമം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
 
Stray dogs | തെരുവ് നായക്കൂട്ടത്തിൻ്റെ അക്രമം തുടർക്കഥ; കൂട് തകർത്ത് ആടിനെ കടിച്ചുകൊന്നു; രണ്ടെണ്ണത്തെ പരുക്കേൽപിച്ചു

Keywords: Kerala, News, Kasaragod, Stray Dog, Goat, Attack, Kumbala, Mogral, Stray dogs attack goats.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia