city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stray dog | കാസർകോട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം; ക്ഷേത്രത്തിൽ അടിച്ചുവാരാനെത്തിയെ വൃദ്ധയെ കടിച്ചുകീറി; നില ഗുരുതരം

ബേക്കൽ: (www.kasargodvartha.com) കാസർകോട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. വൃദ്ധയെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കടിച്ചുകീറി. ബേക്കല്‍ പുതിയ കടപ്പുറത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. പുതിയ കടപ്പുറത്തെ ഭാരതിയെ (65) യാണ് ദേഹമാസകലം പട്ടിയുടെ കടിയേറ്റ് കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ തൊട്ടടുത്ത ക്ഷേത്രത്തിൽ അടിച്ചുവാരാൻ പോയതായിരുന്നു ഭാരതി. പിന്നാലെ എത്തിയ പട്ടിക്കൂട്ടം ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

Stray dog | കാസർകോട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം; ക്ഷേത്രത്തിൽ അടിച്ചുവാരാനെത്തിയെ വൃദ്ധയെ കടിച്ചുകീറി; നില ഗുരുതരം

തോളിനും ഇരുകൈകൾക്കും കാലുകൾക്കും ഗുരുതരമായി കടിയേറ്റിട്ടുണ്ട്. രാവിലെ ആയതിനാൽ അധികമാരും സംഭവം കണ്ടിരുന്നില്ല. പിന്നീട് ഇതുവഴി പോയ ഒരാളാണ് വൃദ്ധയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയത്. അപ്പോഴേക്കും പട്ടിക്കൂട്ടം ഓടിപ്പോയിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ബദിയഡുക്ക, വെള്ളരിക്കുണ്ട്, നീലേശ്വരം, മേൽപറമ്പ്, ചെറുവത്തൂർ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കിടെ പട്ടിയുടെ ആക്രമണം ഉണ്ടായിരുന്നു. മേൽപറമ്പിൽ അപാർട്മെന്റിന്റെ മുന്നിൽ നിർത്തിയിട്ടിയുന്ന പുത്തൻ സ്‌കൂടറാണ് കടിച്ചുകീറിയത്. വെള്ളരിക്കുണ്ടിൽ പട്ടി ഓടിച്ചതിന് തുടർന്ന് 17കാരിയായ വിദ്യാർഥിനിക്ക് കുഴിയിൽ വീണ് പരുക്കേറ്റിരുന്നു. ഭീമനടി കാലിക്കടവിലെ റശീദിന്റെ മകളും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ നജ് ല മറിയത്തിനാണ് പരുക്കേറ്റത്.

Stray dog | കാസർകോട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം; ക്ഷേത്രത്തിൽ അടിച്ചുവാരാനെത്തിയെ വൃദ്ധയെ കടിച്ചുകീറി; നില ഗുരുതരം

ബദിയഡുക്കയിൽ തെരുവുനായയുടെ കടിയേറ്റ് രണ്ട് വിദ്യാര്‍ഥികൾക്കാണ് പരുക്കേറ്റത്. ബദിയടുക്ക ഉക്കിനടുക്ക വാഗ്ദേവി എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആഇശ ഫാത്വിമ (എട്ട്), പെര്‍ളയിലെ രണ്ടര വയസുകാരി മർയം ത്വാലിയ എന്നിവരെയാണ് ആക്രമിച്ചത്. ചെറുവത്തൂരിൽ കോഴികൾ കരയുന്നത് കേട്ട് നോക്കാൻ ചെന്ന തിമിരി കുതിരഞ്ചാൽ കെ കെ കുഴിയിൽ മധുവിന്റെ (50) ചുണ്ടുകൾ തെരുവുനായ കടിച്ചുപറിക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ജനങ്ങൾ പറയുന്നു. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

Keywords: News, Kasaragod, Bekal, Stray Dog, General Hospital, Temple, Stray dog attacks 65-year-old woman.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia