Arts fest | ജില്ലാ സ്‌കൂൾ കലോത്സവത്തിനുള്ള പ്രധാന പന്തൽ ചെറുതായിപ്പോയി; യുദ്ധകാലാടിസ്ഥാനത്തിൽ വലുതാക്കി
Dec 6, 2023, 19:42 IST
കാറഡുക്ക: (KasargodVartha) ജില്ലാ സ്‌കൂൾ കലോത്സവത്തിനുള്ള പ്രധാന പന്തൽ ചെറുതായിപ്പോയതായുള്ള പരാതി വ്യാപകമായതോടെ സംഘാടകസമിതി യുദ്ധകാലാടിസ്ഥാനത്തിൽ വലുതാക്കി. 1500 പേർക്ക് ഇരിക്കാവുന്ന പന്തലായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് പന്തൽ കമിറ്റി ഭാരവാഹി കാസർകോട് വാർത്തയോട് പറഞ്ഞു.
എന്നാൽ സംഘാടക സമിതിയുടെ അഭിപ്രായം മാനിച്ച് അത് 1000 പേർക്ക് ഇരിക്കാവുന്ന പന്തലാക്കി മാറ്റുകയായിരുന്നുവെന്നും പല ഭാഗത്ത് നിന്നും ആക്ഷേപങ്ങൾ ഉയർന്നതോടെ വീണ്ടും പന്തൽ വിപുലീകരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് സ്റ്റേജിന മത്സരങ്ങൾ ആരംഭിക്കുന്നത്. അപ്പോഴേക്കും പന്തൽ വിപുലീകരണം പൂർത്തിയാകുമോയെന്ന കാര്യത്തിൽ ആദ്യം ആശങ്ക നിലനിന്നിരുന്നുവെങ്കിലും വേഗത്തിൽ സ്റ്റേജ് വിപുലീകരണം വേഗത്തിൽ പൂർത്തിയാക്കാനായത് ആശ്വാസമായി.
മലയോര മേഖലയായതിനാൽ എല്ലാ ഭാഗത്ത് നിന്നും വൻ തോതിൽ ജനങ്ങൾ ഒഴുകിയെത്താൻ ഇടയുണ്ട്. ഇപ്പോഴുള്ള പന്തലിന്റെ ഇരട്ടി ആയാൽ പോലും ജാനബാഹുല്യത്തെ ഉൾക്കൊള്ളാൻ കഴിയുമോയെന്നും സംശയമാണ്.

Keywords: Top Headlines, Kasaragod,Kasaragod News, Jilla, Kerala, District, School, Arts Fest, Karadka, Stage, Steps taken to enlarge main tent for District School Arts Fest.
< !- START disable copy paste -->