city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Netball | സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യൻഷിപ് ഒക്ടോബര്‍ 1, 2 തീയതികളില്‍ തളങ്കരയില്‍

കാസര്‍കോട്: (KasargodVartha) കേരള നെറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കമിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യൻഷിപ് ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ തളങ്കര ഗവ. മുസ്ലിം ഹയര്‍ സെകൻഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ജില്ലകളിലെ പുരുഷ, വനിതാ ടീമുകള്‍ മാറ്റുരക്കും. വിജയികൾ ഡിസംബറിൽ ജാർഖണ്ഡിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപിലേക്ക് യോഗ്യത നേടുമെന്ന് നെറ്റ്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന ജെനറല്‍ സെക്രടറി എസ് നജ്‌മുദ്ദീൻ പറഞ്ഞു.

Netball | സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യൻഷിപ് ഒക്ടോബര്‍ 1, 2 തീയതികളില്‍ തളങ്കരയില്‍

ഞായറാഴ്ച രാവിലെ 10 മണിക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ മുഖ്യാതിഥിയാവും. സംഘാടക സമിതി ചെയര്‍മാന്‍ കെ എം ഹനീഫ് അധ്യക്ഷത വഹിക്കും. എസ് നജ്‌മുദ്ദീൻ റിപോർട് അവതരിപ്പിക്കും. ട്രഷറര്‍ യു എസ് സാബിറ, വൈസ് പ്രസിഡണ്ട് പി ശശിധരന്‍ സംസാരിക്കും. ടി എ ശാഫി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രടറി ധനേഷ് കുമാര്‍ നന്ദിയും പറയും.

തിങ്കളാഴ്ച 11.30ന് നടക്കുന്ന സമ്മാനദാന ചടങ്ങ് എകെഎം അശ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്‌മാൻ മുഖ്യതിഥിയാവും. എസ് നജ്‌മുദ്ദീൻ അധ്യക്ഷത വഹിക്കും. യു എസ് സാബിറ, പി ശശിധരന്‍ സംസാരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കെ എം ഹനീഫ് സ്വാഗതവും കണ്‍വീനര്‍ അബ്ദുല്ല സുനൈസ് നന്ദിയും പറയും.

നെറ്റ്ബോൾ ദേശീയ ഗെയിംസിൽ അടക്കം മത്സര ഇനമാണെന്നും കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും കുട്ടികൾക്ക് ഗ്രേസ് മാർക് ലഭിക്കുന്നതിന് സഹായകരമാണെന്നും സംഘാടക സമിതി ചെയര്‍മാന്‍ കെ എം ഹനീഫ് പറഞ്ഞു. നേരത്തെ ജില്ലയിൽ ചാംപ്യൻഷിപുകൾ നടത്താനും കൂടുതൽ പ്രചാരം നൽകാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Netball | സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യൻഷിപ് ഒക്ടോബര്‍ 1, 2 തീയതികളില്‍ തളങ്കരയില്‍

വാർത്താസമ്മേളനത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി എസ് നജ്‌മുദ്ദീൻ, ട്രഷറര്‍ യു എസ് സാബിറ, വൈസ് പ്രസിഡണ്ട് പി ശശിധരന്‍, സംഘാടക കമിറ്റി ചെയര്‍മാന്‍ കെ എം ഹനീഫ്, ഓര്‍ഗനൈസിങ് സെക്രടറി ധനേഷ് കുമാര്‍ എന്നിവർ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Netball Championship, Thalangara, Sports, State Sub-Junior Netball Championship at Thalangara on 1st and 2nd October.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia