സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വരവറിയിച്ച് ബേക്കല്‍ ബീച്ചില്‍ കൂറ്റന്‍ മണല്‍ ശില്‍പമൊരുങ്ങും, തുണി സഞ്ചി തയ്ച്ചു തുടങ്ങി
Nov 14, 2019, 19:26 IST
ബേക്കല്‍: (www.kasargodvartha.com 14.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടനം അണിയറയില്‍ തകൃതിയായി നടക്കുകയാണ്. അറുപതാമത് കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് വേറിട്ടപരിപാടികളുമായി സംഘാടകര്‍ രംഗത്തുണ്ട്. നവംബര്‍ 17ന് വൈകുന്നേരം മൂന്നിന് ബേക്കല്‍ ബീച്ചില്‍ കൂറ്റന്‍ മണല്‍ ശില്‍പം ഒരുങ്ങും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ശില്‍പികള്‍, കലാകാരന്മാര്‍, ക്ലബ്ബുകള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുക്കും. കാസര്‍കോടിന്റെ സംസ്‌കാര പൈതൃകം തുടിക്കുന്ന 20 മീറ്റര്‍ നീളമുള്ള മണല്‍ ശില്‍പം നാല് മണിക്കൂറിനുള്ളില്‍ ബേക്കല്‍ തീരത്ത് വിരിയും.
മണല്‍ ശില്‍പം ഒരുങ്ങുന്നതിനിടയില്‍ നാടന്‍പാട്ട് കലാകാരന്മാരുടെ പരിപാടിയും കാസര്‍കോടന്‍ കലകളെയും സംസ്‌കാരത്തിന്റെയും അടയാളങ്ങള്‍ ഉള്‍പ്പെടുത്തി കൈറ്റ് ഫെസ്റ്റ് നടക്കും. വണ്‍ ഇന്ത്യാ കൈറ്റ് ടീമാണ് ടെയോട്ടോ സെറാമിക് ടൈല്‍സിന്റെ സഹകരണത്തോടെ പട്ടമുയര്‍ത്തുന്നത്. എട്ടോളം ഭീമമായ പട്ടങ്ങള്‍ അടക്കം 60 പട്ടമാണ് ഉയര്‍ത്തുന്നത്. ഗുരു വാദ്യസംഘം പള്ളിക്കരയുടെ നേതൃത്വത്തില്‍ ശിങ്കാരിമേളവും കലോത്സവ പ്രചരണത്തെ ശ്രദ്ധേയമാക്കും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം: തുണി സഞ്ചി തയ്ച്ചു തുടങ്ങി
കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ പരിസ്ഥിതി സൗഹൃദ കലോത്സവമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന തുണി സഞ്ചി നിര്‍മ്മാണം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ പുരോഗമിക്കുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പഴയ സാരികള്‍ ശേഖരിച്ച് 3000 ബാഗുകള്‍ നിര്‍മ്മിച്ച് സൗജന്യമായി കലോത്സവ നഗരിയില്‍ വിതരണം ചെയ്യുക. 15 തൊഴിലാളികള്‍ ഓരോ ദിവസവും 40 വീതം തുണി സഞ്ചികളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി നേരിട്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, school, kalolsavam, State School Kalolsavam: sand sculpture will be constructed in Bekal Beach
< !- START disable copy paste -->