city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drama | ബേവൂരിയിൽ അരങ്ങൊരുങ്ങി; കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നവംബർ 15 മുതൽ 21 വരെ

കാസർകോട്: (KasargodVartha) ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന നാലാമത് കെടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നവംബർ 15 മുതൽ 21 വരെ ബേവൂരിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത നാടക ഗ്രൂപുകളുടെ മികച്ച പ്രൊഫഷണൽ നാടകങ്ങളാണ് സൗഹൃദ വായനശാല ഓപപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നത്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ സാംസ്കാരിക, നാടക പ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Drama | ബേവൂരിയിൽ അരങ്ങൊരുങ്ങി; കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നവംബർ 15 മുതൽ 21 വരെ

നവംബർ 15ന് വൈകുന്നേരം ഏഴ് മണിക്ക് കായംകുളം ദേവാ കമ്യൂണികേഷൻ്റെ ചന്ദ്രികാ വസന്തം ആണ് ആദ്യ നാടകം. 16ന് വള്ളുവാട് നാദത്തിന്റെ ഊഴം, 17ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ഉൾക്കടൽ, 18ന് തിരുവനന്തപുരം സംഘ ചേതനയുടെ സേതു ലക്ഷ്മി, 19ന് ഓച്ചിറ തിരു അരങ്ങിൻ്റെ ആകാശം വരയ്ക്കുന്നവർ, 20ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിൻ്റെ ഇടം എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുക.

15ന് വൈകുന്നേരം നാല് മണിക്ക് നാടക ജ്യോതി പ്രയാണം പഴയ കാല നാടക പ്രവർത്തകൻ കെ രാമകൃഷ്ണന്റെ സ്മൃതി കുടീരത്തിൽ നിന്ന് പുറപ്പെടും.എഴുത്തുകാരനും നാടക നടനുമായ ഡോ. സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്യും. ജ്യോതി പ്രയാണ കമിറ്റി ചെയർമാൻ രവീന്ദ്രൻ കൊക്കാൽ അധ്യക്ഷത വഹിക്കും. കൺവീനർ രതീഷ് കണ്ണിയിൽ സ്വാഗതം പറയും.

5.30ന് നാടക മത്സരം സിനിമ, നാടകനടൻ പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെവി കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കും. ജെനറൽ കൺവീനർ അബ്ബാസ് രചന സ്വാഗതം പറയും. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം മുഖ്യാതിഥിയാകും. ടി എം താജ് അവാർഡ് നേടിയ പ്രശസ്ത നാടകകൃത്ത് രാജ് മോഹൻ നീലേശ്വരത്തെ ആദരിക്കും.


Drama | ബേവൂരിയിൽ അരങ്ങൊരുങ്ങി; കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നവംബർ 15 മുതൽ 21 വരെ

< !- START disable copy paste -->
16ന് വൈകുന്നേരം 5.30ന് ഫലസ്തീൻ ഐക്യദാർഢ്യവും യുദ്ധവിരുദ്ധ സെമിനാറും എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ വി രഘുനാഥൻ അധ്യക്ഷത വഹിക്കും. യൂസഫ് കണ്ണംകുളം സ്വാഗതം പറയും. ഡോ. വി പി പി മുസ്ത്വഫ പ്രഭാഷണം നടത്തും. മുഖ്യാതിഥിയായി ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്‌ഠൻ, ബേക്കൽ ഡിവൈ എസ് പി കെ സുനിൽകുമാർ എന്നിവർ പങ്കെടുക്കും.

17 ന് വൈകുന്നേരം 5.30 ന് നാടക സാംസ്കാരിക പ്രവർത്തകരുടെ സംഗമം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ വിജയകുമാർ അധ്യക്ഷത വഹിക്കും. അമോഷ് കണ്ണിയിൽ സ്വാഗതം പറയും. സിനിമ, നാടകനടൻ രാജേഷ് അഴീക്കോടൻ, കേരള ജൈവ വൈവിധ്യ ബോർഡ് മെമ്പർ ഡോ. വി ബാലകൃഷ്ണൻ, കവി രാധാകൃഷ്ണൻ പെരുമ്പള എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

18ന് വൈകുന്നേരം 5.30ന് 'പെൺ ഇടം' എഴുത്തുകാരി ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. സരോജിനി അധ്യക്ഷത വഹിക്കും. ബി കൈരളി സ്വാഗതം പറയും. ഡോ. ഷീന ശുകൂർ മുഖ്യാതിഥിയായി പങ്കെടുക്കും. 19 ന് 5.30ന് പാട്ട് വഴി പാടിയും പറഞ്ഞും നോവലിസ്റ്റും സംഗീത നിരൂപകനുമായ നദീം നൗശാദ് ഉദ്ഘാടനം ചെയ്യും. കെ വി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. റഫീഖ് മണിയങ്ങാനം സ്വാഗതം പറയും. അഡ്വ. കെ ബാലകൃഷ്ണൻ മുഖ്യാതിഥിയായിക്കും.

20ന് 5.30 ന് 1924 വൈക്കം സത്യാഗ്രഹം ശതാബ്ദി കവിയും പ്രഭാഷകനുമായ സി എൻ വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹംസ സുലൈമാൻ അധ്യക്ഷത വഹിക്കും. എച് വേലായുധൻ സ്വാഗതം പറയും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടർ എൻ നന്ദി കേശൻ മുഖ്യാതിഥിയായി പങ്കെടുക്കും. 21 ന് വൈകുന്നേരം 5.30ന് സമാപന സമ്മേളനം ഫോക് ലോർ അകാഡമി ചെയർമാൻ ഒ എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെവി കുഞ്ഞിരാമൻ അധ്യക്ഷത വഹി ക്കും.

പി വി രാജേന്ദ്രൻ സ്വാഗതം പറയും. സിനിമ - നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. ഗ്രന്ഥലോകം എഡിറ്റർ പിവികെ പനയാൽ മുഖ്യപ്രഭാഷണം നടത്തും. ഏഴ് മണി മുതൽ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന പെൺനടൻ, വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിക്കുന്ന ഏല്യ നാടകങ്ങൾ അരങ്ങേറും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ, ജെനറൽ കൺവീനർ അബ്ബാസ് രചന, വൈസ് ചെയർമാൻ കെ വി രഘുനാഥൻ മാസ്റ്റർ, മീഡിയ കമിറ്റി കൺവീനർ രാജേഷ് മാങ്ങാട്, ചെയർമാൻ മൂസ പാലക്കുന്ന്, വൈസ് ചെയർമാൻ അബ്ദുല്ല കുഞ്ഞി ഉദുമ, വിജയരാജൻ ഉദുമ എന്നിവർ പങ്കെടുത്തു.

Keywords:  News, Kerala, Kasaragod, Bevoori, Drama Festival, Inauguration, Cinema Actor, Media Conference, State Drama Festival to begin on November 15 in Bevoori.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia