city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rank | കണ്ണൂർ സർവകലാശാലയിൽ നിന്ന് ബിഎ ഭരതനാട്യത്തിൽ 2-ാം റാങ്കിന്റെ തിളക്കവുമായി ശ്രീചന്ദന; നേട്ടം കൊയ്തത് നാടൻ കലാ ട്രൂപായ ചുരികയുടെ കലാകാരി

പിലിക്കോട്: (www.kasargodvartha.com) കണ്ണൂർ സർവകലാശാലയുടെ ഈ വർഷത്തെ ബിഎ ഭരതനാട്യം പരീക്ഷയിൽ രണ്ടാം റാങ്ക് നേടി പിലിക്കോട് പുത്തിലോട്ടെ ശ്രീചന്ദന. നാടൻ കലാ ട്രൂപായ 'ചുരിക'യുടെ കലാകാരി കൂടിയാണ് റാങ്ക് ജേതാവ്. പിലാത്തറയിലെ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർഥിനിയാണ് ശ്രീചന്ദന.

Rank | കണ്ണൂർ സർവകലാശാലയിൽ നിന്ന് ബിഎ ഭരതനാട്യത്തിൽ 2-ാം റാങ്കിന്റെ തിളക്കവുമായി ശ്രീചന്ദന; നേട്ടം കൊയ്തത് നാടൻ കലാ ട്രൂപായ ചുരികയുടെ കലാകാരി

ചുരികയുടെ ഫോക് മെഗാ ഷോയായ കനലാട്ടത്തിലെ പാട്ടുകാരിയും വിഷ്വൽ കലാകാരിയുമാണ് ഈ മിടുക്കി. എട്ടുവയസ് മുതൽ തന്നെ ശ്രീചന്ദന നൃത്തപഠനം ആരംഭിച്ചിരുന്നു. കാലിക്കടവ് സ്വരജ്വതി നൃത്തവിദ്യാലയത്തിൽ പ്രദീപൻ മാഷിന്റെ ശിഷ്യണത്തിലാണ് ഒമ്പത് വർഷത്തോളം നൃത്തപഠനം നടത്തിയത്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ യുപി വിഭാഗം ഭരതനാട്യത്തിൽ കലോത്സവത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് കൊടക്കാട് കേളപ്പജി സ്കൂളിന് വേണ്ടി ഹൈസ്കൂൾ വിഭാഗത്തിലും പിലിക്കോട് ഗവ. ഹയർ സെകൻഡറി സ്കൂളിന് വേണ്ടി ഹയർ സെകൻഡറി വിഭാഗത്തിലും ഭരതനാട്യം, കുച്ചുപ്പുടി മത്സരങ്ങളിലും സബ് ജില്ലാ തലത്തിൽ പങ്കെടുത്ത് അംഗീകാരം നേടിയിരുന്നു.

നാടൻ പാട്ടിൽ, ഫ്‌ലവേഴ്സ് ചാനൽ കോമഡി ഉത്സവത്തിൽ പങ്കെടുത്ത ശ്രീചന്ദന വിവിധ നാടൻ കലാസമിതികളിൽ സിംഗറായി പ്രവർത്തിച്ചു വന്നിരുന്നു. ആറ് വർഷം മുമ്പ് ചുരിക രൂപീകരിച്ചത് മുതൽ പാട്ടുകാരിയും വിഷ്വൽ കലാകാരിയായും പ്രവർത്തിച്ചു വരുന്നുണ്ട്. ചുരികയുടെ സാരഥികളായ രവീന്ദ്രൻ പുത്തിലോട്ടിന്റെയും ദീപാ രവീന്ദ്രന്റെയും മകളാണ് ശ്രീചന്ദന.

Rank | കണ്ണൂർ സർവകലാശാലയിൽ നിന്ന് ബിഎ ഭരതനാട്യത്തിൽ 2-ാം റാങ്കിന്റെ തിളക്കവുമായി ശ്രീചന്ദന; നേട്ടം കൊയ്തത് നാടൻ കലാ ട്രൂപായ ചുരികയുടെ കലാകാരി

ഭരതനാട്യത്തിൽ എംഎ ബിരുദവും ഡോക്ടറേറ്റും എടുക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രീചന്ദന കാസർകോട് വാർത്തയോട് പറഞ്ഞു. കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചതെന്നും ശ്രീചന്ദന കൂട്ടിച്ചേർത്തു.

Keywords: News, Kasaragod, Kerala, Kannur University, BA Bharatanatyam, Rank, Pilicode, Sreechandana secures 2nd rank in Kannur University BA Bharatanatyam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia