കെ എസ് ടി പി റോഡില്‍ ചീറിപ്പായുന്നവര്‍ ഇനി കുടുങ്ങും; 5 സ്ഥലത്ത് വേഗതാ നിയന്ത്രണ നിരീക്ഷണ ക്യാമറ
Nov 18, 2020, 17:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2020) അപകടം തുടര്‍ച്ചയായ കാസര്‍കോട് - കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ അഞ്ച് സ്ഥലങ്ങളില്‍ വേഗത നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. കളനാട്, തൃക്കണ്ണാട്, പള്ളിക്കര, ചിത്താരി, ചെമ്മനാട് എന്‍ഫീല്‍ഡ് ഷോറൂമിനടുത്ത് എന്നിവിടങ്ങളിലാണ് കാമറ സ്ഥാപിക്കുന്നത്.
ക്യാമറ സ്ഥാപിക്കുന്നതിന്റെ പണി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കെ എസ് ടി പി റോഡ് നിലവില്‍ വന്ന ശേഷം മാത്രം 50 ഓളം അപകട മരണങ്ങള്‍ നടന്നതായാണ് കണക്ക്.
വേഗതാനിയന്ത്രണ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും അതുവഴി അപകടങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.