city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാമ്പ് കടിയേറ്റ് ചികിത്സയ്ക്കിടെ വീണ്ടും പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം; മകളെ അപായപ്പെടുത്തിയെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്

കൊല്ലം: (www.kasargodvartha.com 20.05.2020) പാമ്പ് കടിയേറ്റ് ചികിത്സയ്ക്കിടെ വീണ്ടും പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ മകളെ അപായപ്പെടുത്തിയെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. മെയ് ഏഴിനാണ് ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്‍- മണിമേഖല ദമ്പതികളുടെ മകളും അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ ഭാര്യയുമായ ഉത്ര (25) പാമ്പു കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ അഞ്ചല്‍ സി ഐക്ക് പരാതി നല്‍കി.

പാമ്പ് കടിയേറ്റ് ചികിത്സയ്ക്കിടെ വീണ്ടും പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം; മകളെ അപായപ്പെടുത്തിയെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്


കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് ഉത്രയെ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണ് മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവും മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറി എന്നത് അന്നു സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രാത്രി ജനാല തുറന്നിട്ടിരുന്നതായാണ് ഭര്‍ത്താവ് വ്യക്തമാക്കിയത്.

ഇക്കാര്യങ്ങള്‍ വിശ്വസനീയമല്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നത്. ഉറക്കത്തില്‍ വിഷപ്പാമ്പ് കടിച്ചാല്‍ വേദന കാരണം ഉണരേണ്ടതാണെന്നും അതുണ്ടായില്ലെന്നും മകള്‍ക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും ഭര്‍ത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി സി ഐ സി എല്‍ സുധീര്‍ അറിയിച്ചു.

Keywords:  Kollam, Kerala, news, Top-Headlines, Investigation, Police, Snake bite death; Family demands prob
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia