കുടുംബശ്രീ വായ്പ ചില ബാങ്കുകള്‍ നിരുത്സാഹപ്പെടുത്തുന്നു; മാനദണ്ഡം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അംഗം മന്ത്രിക്ക് കത്തയച്ചു
May 8, 2020, 20:44 IST
മുളിയാര്‍: (www.kasargodvartha.com 08.05.2020) കോവിഡ് 19 ദുരിതകാലത്ത് കുടുംബശ്രീ മുഖേന അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പയുടെ മാനദണ്ഡം ലഘൂകരിച്ച്, ഏകീകരിക്കണമെന്നും, വായ്പ ആവശ്യക്കാര്‍ക്ക് കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് നിവേദനമയച്ചു. അംഗങ്ങളുടെ അപേക്ഷ പരിഗണിച്ച് യൂണിറ്റിന് ആനുവദിക്കുന്ന തുക യൂണിറ്റ് കമ്മിറ്റികള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യലാണ്
മുന്‍ കാലത്ത് ചെയ്തു വന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഓരോ ബാങ്കുകളും ഒരോ തരം നിബന്ധനകളുമായി നിലപാട് അറിയിക്കുന്നത് മൂലം ഗുണഭോക്താക്കള്‍ക്ക് വളരെയധികം ദുരിതം അനുഭവിക്കേണ്ടി വരികയാണ്. കൂടാതെ യൂണിറ്റുകള്‍ മുദ്ര പത്രത്തില്‍ എഗ്രിമെന്റ് വെക്കണമെന്ന നിബന്ധന ഉണ്ടെങ്കിലും, ചില ബാങ്കുകള്‍ അറുനൂറും, ചില ബാങ്കുകള്‍ നാനൂറും രൂപയുടെ മുദ്ര പേപ്പര്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവില്‍ മുദ്ര പേപ്പര്‍ കിട്ടാത്ത സ്ഥിതിയുമുണ്ട് കാസര്‍കോട് ജില്ലയില്‍. കുടുംബശ്രീ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ വേണമെന്ന ആവശ്യവും ഈ സാഹചര്യത്തില്‍ പ്രയാസം സൃഷ്ടിക്കുന്നതാണ്.
മുളിയാര്‍ പഞ്ചായത്തില്‍ 215 ഓളം കുടുംബശ്രീ യൂണിറ്റുകള്‍ ഉണ്ട്. ഇതില്‍ 198 യൂണിറ്റുകളാണ് വായ്പക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പന്ത്രണ്ടോളം വ്യത്യസ്ത ബാങ്കുകളിലാണ് യൂണിറ്റുകള്‍ക്ക് അക്കൗണ്ടുള്ളത്. എന്നാല്‍ കാസര്‍കോട് ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുളിയാര്‍ ബ്രാഞ്ചില്‍
യൂണിറ്റുകള്‍ വായ്പക്ക് അപേക്ഷിച്ചപ്പോള്‍ വായ്പ ആവശ്യമുള്ള അംഗങ്ങളെല്ലാം വെവ്വേറെ
അക്കൗണ്ട് ആരംഭിക്കണമെന്നും, പാന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും ആവശ്യപ്പെടുന്നു. ഇത് മൂലം ആവശ്യ സമയത്ത് വായ്പ ലഭ്യമാകാതെ അപേക്ഷകര്‍ ദുരിതം അനുഭവിക്കുകയാണ്. മാനദണ്ഡം ലഘൂകരിച്ചും, ഏകീകരിച്ചും, കാലതാമസമില്ലാതെ വായ്പ ലഭ്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കുടുംബശ്രീ കാസര്‍കോട് ജില്ലാമിഷന്‍ കോഓഡിനേറ്റര്‍ക്കും നിവേദനത്തിന്റെ പകര്‍പ്പ് സമര്‍പ്പിച്ചതായി അനീസ മന്‍സൂര്‍ മല്ലത്ത് അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Kudumbasree, Bank Loans, Minister, Simplify Kudumbasree loan; Memorandum submitted to Minister
< !- START disable copy paste -->