city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | ശിയാസ് കരീമിനെ 3 മണിക്കൂർ ചോദ്യം ചെയ്‌തു; യുവതിയുടെ മകനെ എറണാകുളത്ത് എത്തിച്ചപ്പോൾ പരിചയപ്പെടുത്തിയത് സഹോദരനാണെന്ന് പറഞ്ഞ്; പൊലീസ് സംഘം ഊട്ടി, മൂന്നാർ, മറയൂർ എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു

ചന്തേര: (KasargodVartha) ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും ജിംനേഷ്യത്തിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിൽ സിനിമാ നടനും ബിഗ് ബോസ് താരവുമായ ശിയാസ് കരീമിനെ ചന്തേര പൊലീസ് മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് മൊഴിയെടുത്തു. ചന്തേര സിഐ ജിപി മനോജിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Investigation | ശിയാസ് കരീമിനെ 3 മണിക്കൂർ ചോദ്യം ചെയ്‌തു; യുവതിയുടെ മകനെ എറണാകുളത്ത് എത്തിച്ചപ്പോൾ പരിചയപ്പെടുത്തിയത് സഹോദരനാണെന്ന് പറഞ്ഞ്; പൊലീസ് സംഘം ഊട്ടി, മൂന്നാർ, മറയൂർ എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു

തന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ശിയാസിന്റെ ഫോണിലുണ്ടെന്ന് യുവതി പരാതിപ്പെട്ടതിനെ തുടർന്ന് നടന്റെ ഫോൺ സൈബർ സെലിന്റെ സഹായത്തോടെ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതിനാൽ ഫോൺ ശിയാസിന് തന്നെ വിട്ടുകൊടുത്തു. യുവതി മകനെയും കൂട്ടി എറണാകുളത്ത് വന്നപ്പോൾ കൂടെയുള്ള കുട്ടി ആരാണെന്ന് ചോദിച്ചപ്പോൾ തന്റെ സഹോദരൻ ആണെന്നായിരുന്നു യുവതി പറഞ്ഞിരുന്നതെന്ന് ശിയാസ് പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

അതേസമയം യുവതിയെ പീഡിപ്പിച്ചുവെന്ന് പറയുന്ന ഊട്ടി, മൂന്നാർ, മറയൂർ എന്നിവിടങ്ങളിലെ റിസോർടുകളിൽ നിന്നും തെളിവ് ശേഖരിക്കുന്നതിനായി ചന്തേര എസ്ഐ ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോർടുകളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നാണ് ചന്തേര പൊലീസ് പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ദുബൈയിൽ നിന്ന് വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥർ, ലുക് ഔട് നോടീസിനെ തുടർന്ന് ശിയാസിനെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത ശേഷം ശിയാസിനെ ചന്തേരയിലെത്തിച്ച് മൊഴിയെടുക്കുകയും ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Investigation | ശിയാസ് കരീമിനെ 3 മണിക്കൂർ ചോദ്യം ചെയ്‌തു; യുവതിയുടെ മകനെ എറണാകുളത്ത് എത്തിച്ചപ്പോൾ പരിചയപ്പെടുത്തിയത് സഹോദരനാണെന്ന് പറഞ്ഞ്; പൊലീസ് സംഘം ഊട്ടി, മൂന്നാർ, മറയൂർ എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു

ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ കോടതി ഉപാധികളോടെ ജാമ്യം നൽകി വിട്ടയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും അടക്കമുള്ള നിർദേശങ്ങൾ ജാമ്യ വ്യവസ്ഥയിലുണ്ട്. ആവശ്യമെങ്കിൽ ശിയാസിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

Keywords: News, Chandera, Kasaragod, Kerala, Case, Police, Investigation, Court, Shiyas Kareem questioned for 3 hours.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia