city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സിയെ കരകയറ്റാന്‍ മഹാരാഷ്ട്രയില്‍ നിന്ന് വായ്പ

തിരുവനന്തപുരം: (www.kasargodvartha.com 12.06.2017) ക്ലച്ച് പിടിക്കാത്ത കേരള എസ് ആര്‍ ടി സിയെ കരകയറ്റാന്‍ വായ്പയുമായി മഹാരാഷ്ട്ര. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യപ്രകാരം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി 1,600 കോടി രൂപ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വായ്പ ലഭിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് വിവരം.

മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ മുംബൈയിലേക്ക് പോകും. ഇപ്പോള്‍ 4,000 കോടിയാണ് കെ എസ് ആര്‍ ടി സിയുടെ ആകെ കടം. പ്രതിദിനം 2.61 കോടി രൂപയാണ് കെഎസ്ആര്‍ടിസി പലിശയിനത്തില്‍ മാത്രം നല്‍കുന്നത്. ആറ് കോടി രൂപ പ്രതിദിന വരുമാനമുള്ള കോര്‍പ്പറേഷന് ഇത് താങ്ങാവുന്നതിലും അധികമാണ്. മഹാരാഷ്ടയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താല്‍ ഹ്രസ്വകാല വായ്പ കുടിശികകള്‍ അടച്ചുതീര്‍ക്കാമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍. ഇങ്ങിനെ വന്നാല്‍ തൊഴിലാളികള്‍ക്ക് പ്രതിദിന വരുമാനത്തില്‍ നിന്ന് തന്നെ ശമ്പളം നല്‍കാനാകും.

കെ എസ് ആര്‍ ടി സിയെ കരകയറ്റാന്‍ മഹാരാഷ്ട്രയില്‍ നിന്ന് വായ്പ


സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ കേരളത്തിലെ ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും 13 ശതമാനം വരെ പലിശ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പത്ത് വര്‍ഷ കാലാവധിയില്‍ പത്ത് ശതമാനത്തില്‍ താഴെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാനാണ് ഗതാഗത മന്ത്രിയുടെ ശ്രമം. ഇതിന് സംസ്ഥാന സര്‍ക്കാര്‍
തന്നെ ഈട് നില്‍ക്കും.

Keywords:  Kerala, Thiruvananthapuram, KSRTC, NCP, Minister, Top-Headlines, news, Bank Loans, Bank, Sharad Pawar lends a helping hand to KSRTC; Promises Rs 1600 Cr loan  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia