Police Booked | വിദ്യാർഥികളെ അക്രമിച്ചതായി പരാതി; കോളജിന് പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം; 7 പേർക്കതിരെ കേസ്
Mar 9, 2024, 17:08 IST
ബേക്കൽ: (KasargodVartha) പെരിയ ഗവ. പോളിടെക്നിക് ഹോസ്റ്റലിന് സമീപം വെച്ച് വിദ്യാർഥികളെ അക്രമിച്ചുവെന്ന പരാതിയിൽ ഏഴ് പേർക്കതിരെ ബേക്കൽ പൊലീസ് കേസെടുത്തു. അഭിനന്ദ്, സാരംഗ്, അഭിരാം, അതുൽ, മുഹമ്മദ് ഫസീഹ് എന്നിവരെ അക്രമിച്ചുവെന്നാണ് പരാതി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹോസ്റ്റലിൽ താമസിച്ച് വരുന്ന ബാസിത് എന്ന വിദ്യാർഥിയെ തടഞ്ഞ് നിർത്തി പിടിച്ചു തള്ളുകയും വാക്ക് തർക്കത്തിൽ ആവുന്നതും കണ്ട് തടയാൻ ചെന്ന അഞ്ച് പേരെ അക്രമി സംഘം തടഞ്ഞ് വെക്കുകയും കൈ കൊണ്ട് അടിച്ച് പരിക്കേൽപിക്കുകയും കോളജിന് പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ഹോസ്റ്റലിന് അകത്ത് എസ് എഫ് ഐ കമിറ്റി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പരാതിയിലുള്ളത്. ഇതേ കോളജിലെ വിദ്യാർഥികൾക്കെതിരെയാണ്
ഐപിസി 143, 147, 341, 323, 506, 149 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Keywords: Police Booked, Malayalam News, Crime, News, Top-Headlines, Kasargod, Kasaragod, Kerala, Kerala-News, Police Booked, Seven booked for assaulting students.