സീരിയല്‍ നടിയും യുവാക്കളും കഞ്ചാവുമായി അറസ്റ്റില്‍
Jun 3, 2017, 11:14 IST
മലപ്പുറം: (www.kasargodvartha.com 03.06.2017) സീരിയല്‍ നടിയും യുവാക്കളും കഞ്ചാവുമായി അറസ്റ്റിലായി. ആറ് കിലോയോളം കഞ്ചാവ് കാറിനുള്ളില്‍ വെച്ച് യാത്ര ചെയ്ത നടി മലപ്പുറം കോട്ടപ്പടി സ്വദേശിനി തോല്‍പ്പറമ്പത്ത് സാഹിറ(44)യും സംഘവുമാണ് പിടിയിലായത്. കോഡൂര്‍ ചെമ്മന്‍കടവ് ചോലക്കല്‍ പാലംപടിയില്‍ മുഹമ്മദ് ഷമീം (23), ഏനിക്കല്‍ വിപിന്‍ദാസ് (35) എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായി.
സീരിയല്‍, ആല്‍ബം, ടെലിഫിലിം രംഗത്ത് സജീവമായ നടിയാണ് മലപ്പുറം കോട്ടപ്പടി സ്വദേശിനിയായ സാഹിറ. മൈസൂരുവില്‍ നിന്നും കാറില്‍ കഞ്ചാവുമായി മലപ്പുറത്തേക്ക് വരുന്നതിനിടെ വണ്ടൂരില്‍ വെച്ചാണ് മൂന്നംഗ സംഘത്തെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. നടിയും സംഘവും കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് രഹസ്യവിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
സംഘം സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു കാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്നത്. മലപ്പുറത്തെ സീരിയല്‍, ടെലിഫിലിം നടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ടെലിഫിലിം രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഒട്ടേറെ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാഹിറ ഇപ്പോഴും രംഗത്ത് സജീവമായിരുന്നു. ഇതിനുമുമ്പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്.
Keywords: Kerala, Malappuram, arrest, Actor, Film, Ganja, Ganja seized, Tele-cinema, Youth, news, Top-Headlines, Serial actress and youngsters arrested with Cannabis