city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K Kunhiraman | മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: (KasargodVartha) മുതിര്‍ന്ന സി പി എം നേതാവ് കെ കുഞ്ഞിരാമന്‍ അന്തരിച്ചു. 80 വയസായിരുന്നു. സി പി എം മുന്‍ കാസര്‍കോട് ജില്ലാ സെക്രടറിയും സംസ്ഥാന കമിറ്റിയംഗവും തൃക്കരിപ്പൂര്‍ എം എല്‍ എയുമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവില്‍ സി പി എം ചെറുവത്തൂര്‍ ഏരിയാകമിറ്റിയംഗമാണ്.

വ്യാഴാഴ്ച (14.12.2023) രാവിലെ 10 മണിക്ക് കാലിക്കടവ്, 11 മണിക്ക് കാരിയില്‍, 12 മണിക്ക് ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

1943 നവംബര്‍ 10ന് തുരുത്തിയില്‍ ജനിച്ച കുഞ്ഞിരാമന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. 2006 മുതല്‍ 2016 വരെ തൃക്കരിപ്പൂര്‍ എം എല്‍ എ ആയിരുന്നു. 1994 മുതല്‍ 2004 വരെ ജില്ലാസെക്രടറിയായും സ്ഥാനം അനുഷ്ടിച്ചു. 1979 മുതല്‍ 84 വരെ ചെറുവത്തൂര്‍ പഞ്ചായത് പ്രസിഡന്റ് സ്ഥാനം വഹിച്ചു.

K Kunhiraman | മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ അന്തരിച്ചു



Keywords: News, Kerala-News, Top-Headlines, Obituary, Kasaragod-News, CPM, Senior Leader, K Kunhiraman, Passed Away, Died, Obituary, Kasargod News, Hospital, Treatment, Funeral, Politics, Party, Political Party, Senior CPM leader K Kunhiraman passed away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia