സെന്‍കുമാറിന്റെ കാര്യത്തില്‍ തീരുമാനം വൈകില്ലെന്നു മുഖ്യമന്ത്രി
Apr 30, 2017, 11:00 IST
മലപ്പുറം: (www.kasargodvartha.com 30.04.2017) ടി പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാജ്യത്ത് സുപ്രീംകോടതി വിധി അന്തിമമാണെന്ന് ഞാന്‍ ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണ്. വിധി പരിശോധിച്ചശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളും. ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ല. കോടതി വിധിയുടെ പിറ്റേന്നുതന്നെ ഉത്തരവ് നടപ്പാക്കാനാവില്ല. അങ്ങനെ പ്രതീക്ഷിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ പ്രശ്‌നം തോന്നുന്നുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി പി എം മേഖലാ യോഗം, തൃശൂര്‍ റേഞ്ച് പോലീസ് യോഗം എന്നിവയില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയതായിരുന്നു മുഖ്യമന്ത്രി.
സുപ്രീം കോടതി ഉത്തരവു നടപ്പാക്കാത്തതിനു ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ടി പി സെന്‍കുമാര്‍ ശനിയാഴ്ച കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹര്‍ജി ഇന്നോ നാളയോ സുപ്രീം കോടതിയില്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന. തങ്ങളുടെ ഉത്തരവു നടപ്പാക്കാത്തതിനു സുപ്രീം കോടതി 1995ല്‍ കര്‍ണാടക നഗരവികസന സെക്രട്ടറി ജെ വാസുദേവനെ ഒരു മാസം വെറും തടവിനു ശിക്ഷിച്ചിരുന്നു. ഈ കേസ് ചൂണ്ടിക്കാട്ടിയാണു നളിനി നെറ്റോയ്‌ക്കെതിരെ സെന്‍കുമാര്‍ കടുത്ത നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഡി ജി പി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ടി പി സെന്‍കുമാര്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.
എന്നാല്‍, ഒരാഴ്ച പിന്നിടുമ്പോഴും ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നിയമനം നല്‍കുന്നതാണ് ഉചിതമെന്നും റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്താല്‍ വീണ്ടും സര്‍ക്കാരിനെതിരേ വിമര്‍ശനം ഉണ്ടായേക്കാമെന്നും നിയമോപദേശവും ലഭിച്ചിരുന്നു. എന്നിട്ടും നിയമനം വൈകിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ സര്‍വീസില്‍ നിന്നു വിരമിച്ചാലും, നിയമവിരുദ്ധമായി തനിക്കു നിഷേധിക്കപ്പെട്ട കാലാവധി കോടതി നീട്ടിനല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതു ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയിലൂടെ സംസ്ഥാന സര്‍ക്കാരിനെയും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയുമാണു സെന്‍കുമാര്‍ എതിര്‍കക്ഷികളാക്കിയത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ നളിനി നെറ്റോയാണ് എതിര്‍കക്ഷി. വിധി നടപ്പാക്കേണ്ട ഉദ്യോഗസ്ഥ എന്നനിലയിലാണിത്. ഉത്തരവ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി വിസമ്മതിക്കുന്നുവെന്നാണ് പ്രധാന ആരോപണം.
ഇതിനിടെ, സെന്‍കുമാറിന് തിങ്കളാഴ്ച പുനര്‍നിയമനം നല്‍കിയേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. നിയമനം വൈകുന്നത് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ കോടതിയില്‍ നിന്നും കടുത്ത വിമര്‍ശങ്ങള്‍ ഉയരാനുള്ള സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ ധൃതി പിടിച്ചൊരു തീരുമാനത്തിന് വഴങ്ങുന്നത്. സെന്‍കുമാറിന്റെ പുനര്‍നിയമനം ഉടന്‍ വേണമെന്ന് ചൂണ്ടിക്കാട്ടി നിയമ സെക്രട്ടറി നല്‍കിയ റിപോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചാല്‍ പുനര്‍നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തും. ഇതിന് ശേഷം റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തേക്കും.
അതേസമയം, ലോക്‌നാഥ് ബെഹ്‌റയുടെയും ജേക്കബ് തോമസിന്റെയും സ്ഥാനങ്ങളില്‍ തീരുമാനമായിട്ടില്ല. ജൂണ്‍ ഒന്നിന് സെന്‍കുമാറിനെ മാറ്റിയ ഉത്തരവ് കോടതി റദ്ദാക്കിയതോടെ മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. ബെഹ്‌റയ്ക്ക് ഇപ്പോള്‍ വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഒരുപക്ഷെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വഹണ ചുമതലയുള്ള ഡി ജി പിയായോ വിജിലന്‍സിന്റെ പൂര്‍ണ ചുമതലയോ ബെഹ്‌റക്ക് നല്‍കും. അവധിയിലുള്ള ജേക്കബ് തോമസ് ചൊവ്വാഴ്ച തിരിച്ചെത്തുമെന്നാണ് അറിയുന്നത്. താനിറക്കിയ സര്‍ക്കുലറുകള്‍ തിരുത്തിയതില്‍ പ്രതിഷേധമുള്ള ജേക്കബ് തോമസിന് വിജിലന്‍സ് തലപ്പത്തേക്ക് ഇനി താല്‍പര്യമില്ലെന്നാണ് അറിയുന്നത്. അതിനാല്‍ മറ്റൊരു ചുമതല ജേക്കബ് തോമസിന് നല്‍കിയിലേക്കും. ശങ്കര്‍ റെഡ്ഡിയുടെ നിയമനത്തിലും വ്യക്തത വരുത്തി ഉത്തരവിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Police, Appointment, Pinarayi Vijayan, Court-Order, Sen Kumar Reappoinment, Decision not Delay, Chief Minister.