കളഞ്ഞുകിട്ടിയ പണമടങ്ങിയ വാനിറ്റി ബാഗ് തിരിച്ചു നൽകി സെക്യുരിറ്റി ജീവനക്കാരൻ്റെ സത്യസന്ധത
Jan 1, 2021, 17:27 IST
കാസർകോട്: (www.kasargodvartha.com 01.01.2021) കളഞ്ഞുകിട്ടിയ പണമടങ്ങിയ വാനിറ്റി ബാഗ് തിരിച്ചു നൽകി സെക്യുരിറ്റി ജീവനക്കാരൻ്റെ സത്യസന്ധത. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഐവ സിൽക്സിലെ സെക്യൂരിറ്റി ഇൻചാർജ് യൂസഫാണ് പണമടങ്ങിയ ബാഗ് ഉടമസ്ഥരെ തിരിച്ചേൽപ്പിച്ചത്.
ഐവ ഗ്രൂപ്പ് ചെയർമാൻ അശ്റഫ് ഐവ, ട്രെയിനറും പൊതു പ്രവർത്തകനുമായ മഅ്റൂഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാനിറ്റി ബാഗിൻ്റെ ഉടമയ്ക്ക് തിരിച്ചേൽപ്പിച്ചത്. യൂസഫ് ഇതിന് മുമ്പും കളഞ്ഞു കിട്ടിയ സാധനങ്ങൾ ഉടമകൾക്ക് തിരിച്ചേല്പിച്ച് മാതൃകയായിട്ടുണ്ട്. സെക്യൂരിറ്റി ഇൻചാർജിന്റെ സത്യസന്ധത മാതൃകാപരമാണെന്ന് ബാഗിൻ്റെ ഉടമയും സ്ഥാപന ഉടമയും ഒരേ സ്വരത്തിൽ പറഞ്ഞു. യൂസഫിനെ ഐവ മാനേജ്മെന്റും ജീവനക്കാരും അഭിനന്ദിച്ചു

Keywords: Kerala, News, Kasaragod, Shop, Top-Headlines, Man, Lost, Bag, Returned, Security Office, Aiwa Silks, Security guard returns lost vanity bag.
< !- START disable copy paste -->